ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ കുരുക്കി വിരലടയാള പരിശോധന ഫലം ; വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം പരിശോധിച്ചു

ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കൂടുതൽ നടപടികളിലേക്ക് പോലീസ്. പ്രതികൾക്ക് കുരുക്കായി വിരലടയാളം. ഏറെ കുരുക്കായി മാറിയിരിക്കുകയാണ് ശാസ്ത്രീയ പരിശോധന ഫലം. വിരലടയാള പരിശോധന ഫലമാണ് ഇപ്പോൾ പോലീസിന് കിട്ടിയിരിക്കുന്നത്. ആക്രമണത്തിന് ഉപയോഗിച്ച കല്ല് തടിക്കഷണം ആയുധങ്ങൾ എന്നിവ പോലീസ് കണ്ടെടുക്കുകയും അവ പരിശോധിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം പ്രതികളുടെ ഓരോരുത്തരുടെയും വിരൽ അടയാളം പരിശോധിക്കുകയുണ്ടായി.
വാഹനത്തിൽ നിന്നും ആയുധങ്ങളിൽ നിന്ന് ശേഖരിച്ച് വിരൽ അടയാളം ഒക്കെ പരിശോധിച്ചു. അത് താരതമ്യം ചെയ്തപ്പോൾ പ്രതികളുടെതാണെന്ന് കണ്ടെത്തി. കൂടുതൽ കുരുക്ക് പ്രതികൾക്ക് ഉണ്ടാകുന്ന രീതിയിലാണ് ഇപ്പോൾ വിരൽ അടയാള പരിശോധന ഫലം വന്നിരിക്കുന്നത്. ഇരുപതോളം ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. പ്രതികൾ ആക്രമണം നടത്തുന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. ഈ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകിയിരുന്നു.
https://www.facebook.com/Malayalivartha

























