ഭർത്താവുമായി കടുത്ത വഴക്ക്; 6 വയസ്സുകാരിയെ ദേഹത്തോട് ചേർത്തുകെട്ടി യുവതി കിണറ്റിൽ ചാടി, നാടിനെ നടുക്കിയ ദുരന്തം...

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന ഒരു ദാരുണ വാർത്തയാണ് തെലങ്കാനയിലെ മഞ്ചേരിയലിൽ നിന്നും പുറത്തുവരുന്നത്. കുടുംബകലഹത്തെ തുടർന്ന് ആറുവയസ്സുകാരിയായ മകൾ അക്ഷിതയെ സ്വന്തം ശരീരത്തോട് അതീവ ശക്തമായി ചേർത്തുകെട്ടിയ ശേഷം ഇരുപത്തിയാറുകാരിയായ ഗോട്‌ല രാജിത കിണറ്റിൽച്ചാടി ജീവനൊടുക്കി. ഭർത്താവുമായി വീട്ടിൽ വച്ചുണ്ടായ കടുത്ത വാക്കുതർക്കത്തിന് തൊട്ടുപിന്നാലെയാണ് ഈ കടുംകൈ. ഒന്നരവയസ്സുകാരനായ ഇളയമകൻ മഹേന്ദറിനെ മുറിയിൽ ഉറക്കിക്കിടത്തിയ ശേഷമാണ് രാജിത മകളെയും കൂട്ടി കൃഷിയിടത്തിലെ കിണറ്റിലേക്ക് പോയത്. സഹോദരിയെ ഫോണിൽ വിളിച്ച് ആത്മഹത്യാ സൂചന നൽകിയ ഉടൻ തന്നെ രാജിത മകളോടൊപ്പം കിണറ്റിലേക്ക് ചാടുകയായിരുന്നു. ദണ്ഡേപ്പള്ളി പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























