എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി

തുടർച്ചയായ മഴയെ തുടർന്ന് സുൻ കോശി, ബുധി ഗണ്ഡകി, മഹാകാളി നദികളിൽ ജലനിരപ്പ് അപകടകരമായി ഉയർന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. ബാഗ്‌മതി, ഗണ്ഡകി, കോസി പ്രവിശ്യകളിൽ വരും ദിനങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം, സഹായത്തിനായി നോർക്ക റൂട്സ് ഹെൽപ് ഡെസ്കിൽ റജിസ്റ്റർ ചെയ്ത 52 പേരിൽ 44 പേർ ഇന്ത്യയിൽ തിരിച്ചെത്തി.
റോഡുകളും പാലങ്ങളും തകർന്ന പ്രളയബാധിത പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കാനും മൃതദേഹങ്ങൾ മാറ്റാനും തുണയായി ഡ്രോണുകൾ. നുവാക്കോട്ടിലെ ദുർഘടമായ പ്രദേശങ്ങളിൽനിന്ന് 7 മൃതദേഹങ്ങൾ ഡ്രോൺ ഉപയോഗിച്ചാണ് സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയത്. എഐ സാങ്കേതികവിദ്യയുള്ള ഡ്രോണുകൾ വഴി കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനും ഒന്നര ടണ്ണോളം ഭക്ഷണവും മരുന്നും എത്തിക്കാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചു.
പ്രളയദുരന്തത്തിൽ വലയുന്ന നേപ്പാൾ ജനതയ്ക്കു കരുതലേകാൻ മലയാളിയും. രാജ്യാന്തര സന്നദ്ധസംഘടന പ്ലാൻ ഇന്റർനാഷനലിന്റെ ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഡയറക്ടറായ, കാഞ്ഞങ്ങാട് സ്വദേശി ഡോ. ഉണ്ണി കൃഷ്ണനാണ് നേപ്പാളിലെത്തിയത്. കുട്ടികൾക്ക്, പ്രത്യേകിച്ചു പെൺകുട്ടികൾക്ക് സഹായമെത്തിക്കുന്നതിലാണ് സംഘടനയുടെ ശ്രദ്ധ. സാനിറ്ററി നാപ്കിൻ, വസ്ത്രങ്ങൾ, മരുന്ന് എന്നിവയെല്ലാം ലഭ്യമാക്കുന്നു. ‘ഇത്തരം ദുരന്തങ്ങളിൽ പലർക്കും പല രീതിയിലാകും സഹായം ആവശ്യമാകുക. മാനസികമായ പിന്തുണ ഉൾപ്പെടെ നൽകേണ്ടതുണ്ട്. അതുറപ്പാക്കുകയാണു ലക്ഷ്യം’– ഡോ. ഉണ്ണി കൃഷ്ണൻ പറഞ്ഞു.
രാജ്യത്തുണ്ടായ പ്രളയക്കെടുതിയിൽ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിൽനിന്ന് കാലാവസ്ഥാ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേപ്പാൾ. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിൽ മുൻപന്തിയിലുള്ള രാജ്യങ്ങളായതിനാലാണ് നേപ്പാൾ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha



























