കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...

ദില്ലിയിലെ കേരള ഹൗസിൽ നിന്ന് അതീവ പ്രാധാന്യമുള്ള ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി. കേരള ഹൗസിലെ ലോ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഫയലുകളാണ് കാണാതായത്. സംഭവത്തിൽ നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദില്ലി തിലക് മാർഗ് പോലീസ് അന്വേഷണം ആരംഭിച്ചു. കേരള ഹൗസിലെ അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഇവർ ഔദ്യോഗിക രേഖകൾ കടത്തിക്കൊണ്ടുപോയി എന്നാണ് ആരോപണം. ഡൽഹി പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും ഓഫീസ് രേഖകൾ പരിശോധിക്കുകയും ചെയ്തു വരികയാണ്. ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസ് ആയതിനാൽ അതീവ ഗൗരവത്തോടെയാണ് പോലീസ് ഈ വിഷയത്തെ കാണുന്നത്.
https://www.facebook.com/Malayalivartha



























