Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...


കാലിഫോർണിയ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി നേരിടാൻ പോകുന്ന കടുത്ത ജയിൽശിക്ഷ ഇങ്ങനെ!

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം

03 SEPTEMBER 2026 04:22 PM IST
മലയാളി വാര്‍ത്ത


അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റ്സില്‍ ക്രൂരമായ ആക്രമണത്തില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുവരുടെയും സുഹൃത്തായ കോട്ടയം സ്വദേശിനി അനില (32) യ്ക്ക് എതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്ത് മില്‍പിറ്റ്സ് പോലീസ്. ഓഗസ്റ്റ് 28-ാം തീയതിയാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ ആന്‍ മേരി മാത്യു (39), തൃശ്ശൂര്‍ സ്വദേശിനിയായ അഞ്ജന (35) എന്നിവരാണ് കൂട്ടുകാരിയും കോട്ടയം സ്വദേശിനിയുമായ അനില(34)യുടെ കൈകളാല്‍ കൊല്ലപ്പെട്ടത്. പ്രതിയായ അനില ബേബിക്കെതിരെ കുറ്റകരമായ നരഹത്യക്കും കാലിഫോര്‍ണിയ പെനല്‍ കോഡ് സെക്ഷന്‍ 187(എ) പ്രകാരമുള്ള ആസൂത്രിതമായ കൊലക്കുറ്റത്തിനുമാണ് മില്‍പിറ്റ്സ് പോലീസ് കേസെടുത്തത്.

 

 

 

മില്‍പിറ്റ്സിലെ ഡിക്സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ക്രീക്ക് അപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കുടുംബസമേതം ഒരൊറ്റ കുടുംബം പോലെ താമസിച്ചുവരികയായിരുന്നു മൂവരും. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ച് ഓണം ആഘോഷിക്കുകയും സിനിമ കാണാന്‍ പോകുകയും ചെയ്തത്രയും ദൃഢമായ സൗഹൃദമായിരുന്നു ഇവര്‍ക്കിടയിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി നടന്ന ഈ ദുരന്തം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. അപ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന അഞ്ജനയെ ഫോണില്‍ വിളിച്ച് താഴേക്ക് വരുത്തിയ അനില, സൗഹൃദത്തില്‍ സംസാരിച്ചുനിന്ന ശേഷം നടന്നുവന്ന അഞ്ജനയുടെ നേര്‍ക്ക് കാര്‍ പെട്ടെന്ന് വേഗത്തില്‍ ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് കാറുകളിലും ഇടിച്ചതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കി. 12.01-ഓടെ നീല നിറത്തിലുള്ള എസ്യുവി കാല്‍നടയാത്രക്കാരിയെ ഇടിച്ച സന്ദേശം ലഭിച്ച് ഓഫീസര്‍ മുനോസ്, സര്‍ജന്റ് താന്‍, ഓഫീസര്‍ ഒറന്‍സിയ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് പാര്‍ക്കിങ് ലോട്ടില്‍ രക്തം വാര്‍ന്നു കിടന്ന അഞ്ജനയുടെ ജീവന്‍ രക്ഷിക്കാന്‍ പാരാമെഡിക് സംഘം ശ്രമിച്ചെങ്കിലും 12.12-ഓടെ മരണം സ്ഥിരീകരിച്ചു.

 

 

 

സംഭവം നടന്ന ഉടന്‍ അഞ്ജനയുടെ ഭര്‍ത്താവ് വിജേഷ് ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ വിവരമറിയിച്ചു. തുടര്‍ന്ന് ജേക്കബ് ആനിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. വീട്ടിലെത്തിയ ജേക്കബ് കണ്ടത് കുത്തേറ്റ് രക്തത്തില്‍ കുളിച്ച് ജീവനറ്റുകിടക്കുന്ന ആനിനെയാണ്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അപ്പാര്‍ട്ടുമെന്റിന് സമീപം ഒരിടത്ത് ഇടിച്ചുകയറ്റിയ നിലയിലുള്ള കാറില്‍നിന്ന് അനിലയെ പോലീസ് പിടികൂടി. ചോദ്യംചെയ്യലില്‍ അനില കുറ്റം സമ്മതിച്ചു.


മില്‍പിറ്റ്സ് പോലീസ് പങ്കുവെച്ച വിവരമനുസരിച്ച് രണ്ട് കൊലപാതകങ്ങളും പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് നടത്തിയത്. ആനിന്റെ വധത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ആയുധങ്ങള്‍ ഉപയോഗിച്ച് ഗുരുതരമായ ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍പ്പിച്ചാണ് പ്രതി കൃത്യം നിര്‍വ്വഹിച്ചതെന്ന് സ്റ്റേറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. കാലിഫോര്‍ണിയ ഡിഎന്‍എ ഡാറ്റാബാങ്ക് ആക്ട് പ്രകാരം പ്രതിയുടെ ഉമിനീരും വിരലടയാളങ്ങളും ശേഖരിച്ച് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിനുള്ള തെളിവുകള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (1 minute ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (7 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (19 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (20 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (28 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (28 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (29 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (35 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (43 minutes ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (47 minutes ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (50 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (55 minutes ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

ഓഗസ്റ്റിൽ മികച്ച വിൽപ്പനയുമായി ഹോണ്ട: 5.79 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു...  (1 hour ago)

പിഎൻബി എഐ ഉച്ചകോടി 2026 സമാപിച്ചു; ബാങ്കിംഗ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം...  (1 hour ago)

Malayali Vartha Recommends