'ഗജക്ക്' പിന്നാലെ ദാ വരുന്നു 'പെയ് തി'... മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഗജ ചുഴലിക്കാറ്റിന് പിന്നാലെ മറ്റൊരു ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതനുസരിച്ച് മത്സ്യബന്ധന തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ലക്ഷദ്വീപ് കടലിലാണ് വീണ്ടും ചുഴലിക്കാറ്റ് രൂപമെടുക്കുന്നത്.
പുതിയ ചുഴലിക്കാറ്റിന് പേരും കണ്ടുപിടിച്ച് കഴിഞ്ഞു,'പെയ് തി'. ന്യൂഡല്‍ഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോണ്‍ വാണിങ് സെന്റര്‍ നല്‍കുന്ന സൂചന അനുസരിച്ച് അടുത്ത 10 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിയുടെ രൂപമാര്‍ജിക്കുമെന്നാണ് റിപ്പോര്‍ട്ട്. 100 കിലോമീറ്ററിലധികം ശക്തമായ കാറ്റ് വീശാനാണ് സാധ്യത. കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മല്‍സ്യബന്ധനം നിര്‍ത്തിവെക്കാനും നിര്‍ദേശമുണ്ട്.
https://www.facebook.com/Malayalivartha
























