സന്നിധാനത്തേക്ക് എത്താന്‍ കഴിയാതെ കെ.സുരേന്ദ്രന്‍... കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ തടഞ്ഞു; നിങ്ങള്‍ക്ക് വേണമെങ്കില്‍ ഷൂട്ട് ചെയ്ത് തടയാം: താന്‍ നേതാവായിട്ടല്ല വന്നതെന്നും ഭക്തനായിട്ടാണ് എത്തിയതെന്നും കെ. സുരേന്ദ്രന്‍

ശബരിമല സന്നിധാരത്തേക്ക് പുറപ്പെട്ട കെ. സുരേന്ദ്രനെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. താന്‍ നേതാവായിട്ടല്ല വന്നതെന്നും ഭക്തനായിട്ടാണ് എത്തിയതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാമെന്നും കെ. സുരേന്ദ്രന്‍ പോലീസിനോട് അറിയിച്ചു. എന്നാല്‍ കെ. സുരേന്ദ്രന്‍ സന്നിധാനത്തെത്തിയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ താന്‍ ഒരിക്കലും പിന്മാറില്ലെന്നും ഞങ്ങള്‍ നാല് പേര്‍ അവിടെ ചെന്നാല്‍ എന്ത് പ്രശ്‌നമാണ് ഉണ്ടാകുകയെന്നും സംരക്ഷണത്തിനായി നാല്പതു പോലീസുകാരില്ലേയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. പോലീസിന് തന്നെ തടയാന്‍ കഴിയില്ലെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഷൂട്ട് ചെയ്ത് തടയാം എന്ന് കെ. സുരേന്ദ്രന്‍ പറയുന്നു. അയ്യപ്പ ഭക്തനെ തടയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറയുഞ്ഞു. എന്നാല്‍ കെ. സുരേന്ദ്രനെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി.
https://www.facebook.com/Malayalivartha
























