ചോദ്യം വൈറലാകുന്നു... പള്ളിയില്‍ പോകുന്ന ജോസഫ് വാഴയ്ക്കനെയോ നിസ്കാരത്തിന് പോകുന്ന കെ പി എ മജീദിനെയോ ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടു പോകാന്‍ കേരള പൊലീസിന് തന്റേടം ഉണ്ടാകുമോ?
ഇരുമുടിക്കെട്ടുമായി മല കയറാനെത്തിയ ബിജെപി നേതാവ് കെ. സുരേന്ദ്രനെ പിടിച്ച് ജയിലിലാക്കിയതിനെതിരെ പ്രതിഷേധം കനക്കുകയാണ്. കരുതല്‍ തടങ്കലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയ സുരേന്ദ്രനെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് റിമാന്റിലാക്കിയത്. അതിനിടെ സുരേന്ദ്രന്റെ അറസ്റ്റിനെതിരെ പലരും രംഗത്തു വന്നു. അതിലൊന്നാണ് ബിജെപിമീഡിയ കോ-ഓര്‍ഡിനേറ്റര്‍ സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ
പള്ളിയില്‍ പോകുന്ന ജോസഫ് വാഴയ്ക്കനെയോ നിസ്കാരത്തിന് പോകുന്ന കെ പി എ മജീദിനെയോ ഇങ്ങനെ വലിച്ചിഴച്ച് കൊണ്ടു പോകാന്‍ കേരള പൊലീസിന് തന്റേടം ഉണ്ടാകുമോ? രാജ്യം ഭരിക്കുന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയെയാണ് വെളുപ്പിന് 3.30 ന് ഭീകരവാദികളെപ്പോലെ കൊണ്ടു പോകുന്നത്.
അതും പരമ പവിതമായി അദ്ദേഹം കരുതുന്ന ഇരുമുട്ടിക്കെട്ട് വലിച്ചറിഞ്ഞ ശേഷം. എന്നിട്ടും ഈ നാട്ടില്‍ സമാധാനം നിലനില്ക്കുന്നുവെങ്കില് അത്,
അസഹിഷ്ണുക്കള്‍ എന്നും അക്രമകാരികള്‍ എന്നും ചാപ്പ കുത്തപ്പെട്ട ഈ പ്രസ്ഥാനത്തിന്റെ വിവേകവും ഉത്തരവാദിത്ത ബോധവും കൊണ്ട് മാത്രമാണ്. പക്ഷെ അത് നിലനിര്‍ത്തേണ്ടത് ഞങ്ങളുടെ മാത്രം ബാധ്യതയല്ലെന്ന് അധികാരികള്‍ മനസ്സിലാക്കണം.
ക്ഷമയ്ക്ക് പരിധിയുണ്ട്. ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അന്തരീക്ഷത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഇനിയും ഞങ്ങള്‍ ശബരിമലയിലെത്തും. പ്രകോപനം സൃഷ്ടിക്കാനാണ് ഭാവമെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും.
"
https://www.facebook.com/Malayalivartha