ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ശബരിമല ദര്‍ശനത്തിനെത്തിയ വിശാഖപട്ടണം സ്വദേശിനി മലകയറ്റത്തിനിടെ അപ്പാച്ചിമേട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. 17/ 422 ടി സ്ട്രീറ്റില്‍ ഗുണ്ടല്ല സത്യറഡ്ഡിയുടെ ഭാര്യ ചന്ദ്രകാന്തി (50) യാണ് മരണമടഞ്ഞത്.
തളര്‍ന്നുവീണ ചന്ദ്രകാന്തിയെ അപ്പച്ചിമേട് കാര്‍ഡിയോളജി സെന്ററില്‍ അടിയന്തിര ചികിത്സയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ പമ്പയിലെത്തിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവ് സത്യറഡ്ഡി ഉള്‍പ്പെടെയുള്ള സംഘത്തിനൊപ്പമാണ് ദര്‍ശനത്തിനായി പുറപ്പെട്ടത്
"
https://www.facebook.com/Malayalivartha
























