ഹര്‍ത്താല്‍ കഴിഞ്ഞ് ഉശിരോടെ... ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല വീണ്ടും സന്നിധാനത്തേയ്ക്ക്; പോകുന്നത് പോലീസിന്റെ അറിവോടെ

കഴിഞ്ഞ ദിവസത്തെ അറസ്റ്റിനും ഹര്‍ത്താലിനും ശേഷം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല ടീച്ചര്‍ വീണ്ടും ശബരിമലയിലേക്ക്. ഇന്ന് വൈകിട്ടോടെ ശബരിമലയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പോലീസിന് അറിയിച്ചതിന് ശേഷമാണ് സന്നിധാനത്തേയ്ക്ക് എത്തുന്നത്. ഉച്ചകഴിഞ്ഞ് ശശികല പമ്പയിലെത്തും. തടയില്ല എന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ട്.
ശബരിമലയില്‍ നിന്ന് അറസ്റ്റ് ചെയ്ത ശശികലയ്ക്ക് തിരുവല്ല സബ് ജിവിഷണല്‍ മജിസ്ട്രറ്റ് ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ആള്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുകളില്‍നിന്നുള്ള നിര്‍ദേശം മൂലം അറസ്റ്റ് ചെയ്ത നടപടി തിരുത്താന്‍ പൊലീസ് തയ്യാറായതായി ശശികല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് വ്യക്തമാക്കിയിട്ടും ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ശബരിമലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമര സമിതി നേതാവ് ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയിച്ചിരുന്നു.
https://www.facebook.com/Malayalivartha























