കേന്ദ്ര നേതാക്കളെ ഇറക്കി ശബരിമല സമരം ശക്തമാക്കാനൊരുങ്ങി ബിജെപി; ആദ്യ ഊഴം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്; ദേശീയ നേതാക്കള്‍ക്കൊപ്പം മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാരും ശബരിമലയില്‍ എത്തുമെന്ന് ബിജെപി നേതൃത്വം

ശബരിമല സമരം ശക്തമാക്കാന്‍ ബിജെപി തീരുമാനിച്ചതിനു പിന്നാലെ കേന്ദ്രം ഇടപെടുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിങ്കളാഴ്ച പമ്ബയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ശബരിമല വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ശബരിമലയിലെത്തുന്ന ബിജെപി സംസ്ഥാന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍ കേന്ദ്ര നേതാക്കളെ ഇറക്കിയാല്‍ പോലീസിനെ വരുതിയിലാക്കാമെന്നു ബിജെപി നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണന്താനം ശബരിമലയിലേക്ക് എത്തുന്നത്.
ദേശീയ നേതാക്കള്‍ക്കൊപ്പം മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാരും ശബരിമലയില്‍ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























