Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

സുപ്രീം കോടതി വിധി നിലനില്‍ക്കെ കേന്ദ്രസേനയുടെ സഹായം തേടാനുറച്ച് സർക്കാർ... കുളംകലക്കി മീന്‍പിടിക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമങ്ങള്‍ കേന്ദ്രസേന എത്തിക്കഴിഞ്ഞാല്‍ പൊളിച്ചടുക്കുമെന്ന് കണക്കുകൂട്ടലിൽ സർക്കാർ

19 NOVEMBER 2018 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

യുവതീപ്രവേശവിധി നടപ്പാക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്ന നിലപാടിലാണു ബിജെപിയും സംഘപരിവാര്‍ സംഘടനകളും. അങ്ങനെയുണ്ടായാല്‍ കേരളമാകെ സ്തംഭിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനെ നേരിടാനുള്ളതു പൊലീസ് മാത്രം. സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന സാഹചര്യമായാല്‍ എന്തുകൊണ്ടു കേന്ദ്രസേനയെ വിളിക്കാന്‍ മടിക്കണമെന്ന ചോദ്യമാണ് ഉയരുന്നത്. ശബരിമല വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്ന പശ്ചാതലത്തില്‍ കേന്ദ്രസേനയെ എത്തിക്കാനുള്ള നീക്കം എല്‍ഡിഎഫ് ആലോചിക്കുകയാണ്. സുപ്രീം കോടതി വിധി നിലനില്‍ക്കെ കേന്ദ്രസേനയുടെ സഹായം തേടാനാണ് ഇടതുമുന്നണി നീക്കം നടത്തുന്നത്.

കുളംകലക്കി മീന്‍പിടിക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും ശ്രമങ്ങള്‍ കേന്ദ്രസേന എത്തിക്കഴിഞ്ഞാല്‍ പൊളിയുമെന്നാണ് കണക്കുകൂട്ടലുകള്‍. ഇതുസംബന്ധിച്ച് സര്‍ക്കാര്‍തലതല്ലില്‍ തീരുമാനമായിട്ടില്ലെങ്കിലും അതിന് ശ്രമിച്ചാലുള്ള രാഷ്ട്രീയസാധ്യത സംബന്ധിച്ചു സിപിഎമ്മും സിപിഐയും ആശയവിനിമയം നടത്തി. കേന്ദ്രസര്‍ക്കാരിന്റെ സേനയെ ശബരിമലയില്‍ വിന്യസിച്ചാല്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള പ്രതിഷേധം നിര്‍വീര്യമാക്കും.

സംസ്ഥാന പൊലീസിനു പകരമായി കരുതി കേന്ദ്രസേനയുടെ സേവനം തേടരുതെന്ന് ആഭ്യന്തരമന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ളതും കണക്കിലെടുക്കേണ്ടിവരും. പൊലീസ് പരാജയപ്പെട്ടെന്ന വ്യാഖ്യാനവും ഉയരാം. പ്രളയവേളയില്‍ പോലും കേന്ദ്രസേനയുടെ സേവനം സര്‍ക്കാര്‍ ആദ്യം തേടിയില്ലെന്നു കോണ്‍ഗ്രസും ബിജെപിയും കുറ്റപ്പെടുത്തിയിരുന്നു. ഇതെല്ലാം പരിശോധിച്ചും രാഷ്ട്രീയ സാധ്യതകള്‍ കണക്കിലെടുത്തുമേ അന്തിമതീരുമാനമെടുക്കൂ. ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ തീരുമാനമറിഞ്ഞിട്ടു കൂടുതല്‍ ചര്‍ച്ചയാകാമെന്നാണു ധാരണ.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് ഇതിന് അടിസ്ഥാനമാക്കണമെന്ന് ഈ വാദത്തെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമലയില്‍ വേണ്ട മുന്‍കരുതലും ക്രമസമാധാനപാലന, സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കണമെന്നായിരുന്നു യുവതീപ്രവേശവിധി വന്നതിനെത്തുടര്‍ന്നുള്ള കത്തിലെ നിര്‍ദേശം. തുലാമാസപൂജയ്ക്കു നട തുറന്നപ്പോഴത്തെ സംഘര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ ഇതു പുറത്തുവിട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ഇതു വീണ്ടും ഓര്‍മിച്ചത് യാദൃച്ഛികമായല്ല. ദേശവിരുദ്ധ നീക്കങ്ങള്‍, അതിര്‍ത്തിപ്രശ്‌നങ്ങള്‍, തിരഞ്ഞെടുപ്പു സംഘര്‍ഷങ്ങള്‍ തുടങ്ങി അതീവ ഗുരുതര സാഹചര്യങ്ങളിലാണു സാധാരണ കേന്ദ്രസേനയുടെ വരവ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (15 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (18 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (28 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (33 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (46 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (53 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (56 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends