സാംപിള്‍ രുചിച്ചപ്പോൾ ഫസ്റ്റ് ക്ലാസ് സാധനം... ഉഗ്രൻ കഞ്ചാവ് കൈക്കലാക്കാൻ ഫ്രീക്കന്മാർ 12,000 രൂപ കൊടുത്ത് വാങ്ങിയത് പുളിയില; കബളിക്കപ്പെട്ടത് തിരിച്ചറിഞ്ഞത് പോലീസ് പിടിയിലായപ്പോൾ

മാഫിയ സംഘം നല്‍കിയ സാംപിള്‍ തൃപ്തികരമെന്ന് ബോധ്യപ്പെട്ട ശേഷമാണ് യുവാക്കള്‍ മൂന്നു കിലോയോളം കഞ്ചാവ് വാങ്ങിയത്. ഇതിനിടെ, കമ്ബംമെട്ടില്‍ എത്തിയപ്പോള്‍ വാഹനം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണംകൊടുത്ത് വാങ്ങിയത് പുളിയില ആണെന്ന് മനസിലായത്. കമ്ബംമെട്ടില്‍ എത്തിയപ്പോള്‍ യുവാക്കളുടെ പെരുമാറ്റത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് വാഹനം പരിശോധിക്കുന്നതിനിടെയിലാണ് തട്ടിപ്പിന് ഇരയായ വിവരം ഇവര്‍ ഉദ്യോഗസ്ഥരെ അറിയിച്ചത്.
കമ്ബത്തെ കഞ്ചാവു ലോബിയാണ് എറണാകുളത്തു നിന്ന് എത്തിയ യുവാക്കളെ പറ്റിച്ചത്. ഉഗ്രൻ കഞ്ചാവ് കൈക്കലാക്കാൻ ഫ്രീക്കന്മാർ 12,000 രൂപ കൊടുത്ത് വാങ്ങിയത് പുളിയില; കബളിക്കപ്പെട്ടത് തിരിച്ചറിഞ്ഞത് പോലീസ് പിടിയിലായപ്പോൾ.
എറണാകുളത്ത് വില്‍പ്പന നടത്താനാണ് യുവാക്കള്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് കഞ്ചാവു വാങ്ങിയത്. എന്നാല്‍, 12,000 രൂപയ്ക്ക് മൂന്നു കിലോ പുളിയിലയാണ് യുവാക്കള്‍ക്ക് ലഭിച്ചത്.
https://www.facebook.com/Malayalivartha
























