ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാണിക്കാനുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു
ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ കരിങ്കൊടി കാണിക്കാനുള്ള യുവമോര്‍ച്ച പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. കരിങ്കൊടിയുമായി എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ കണ്ണൂരില്‍ ട്രെയിനിറങ്ങുമ്പോള്‍ തന്നെ മന്ത്രിക്ക് കരിങ്കൊടി കാണിക്കുമെന്ന സൂചനയെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന് പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
അതിഥിമന്ദിരത്തില്‍ നിന്ന് പതിനൊന്ന് മണിയോടെ പരിപാടികളില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട മന്ത്രിയെ കരിങ്കൊടി കാണിക്കാനായി നഗരത്തില്‍ എസ്.ബി.ഐ.മെയിന്‍ ബ്രാഞ്ചിന് സമീപം ഇരുപതോളം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ എത്തി.
എന്നാല്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മന്ത്രിയുടെ വാഹനവ്യൂഹം എത്തിയത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha