തിരുവനന്തപുരത്ത് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കാല്പാദം അറ്റുപോയി
ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിന്റെ കാല്പാദം അറ്റുപോയി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ ജയചന്ദ്രന് (45) ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.വലിയശാല റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്നാണ് ഇദ്ദേഹം ട്രെയിനിന് മുന്നിലേക്ക് ചാടിയത്.
കാല്പാദം അറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha