ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്
ശബരിമലയില്‍ നിരോധനാജ്ഞ തുടര്‍ന്നാല്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന് എംഎല്‍എ. ഭക്തര്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കുഴപ്പക്കാരെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഭക്തരെ ബുദ്ധിമുട്ടിക്കുന്ന സമീപനമാണ് പോലീസിന്റേത്. ഈ നില തുടര്‍ന്നാല്‍ യുഡിഎഫ് നിരോധനാജ്ഞ ലംഘിക്കാന്‍ മുന്നിട്ടിറങ്ങുമെന്നും മുരളീധരന് പറഞ്ഞു.
"
https://www.facebook.com/Malayalivartha