വര്‍ഗീയ വാദികളെന്ന് മുദ്ര കുത്തി കേരളീയ സമൂഹം ചവറ്റുകുട്ടയിലെറിഞ്ഞ നേതാക്കളെ അനാവശ്യമായി അറസ്റ്റ് ചെയ്ത് അവരെ മഹത്വത്കരിച്ച പിണറായി സര്‍ക്കാരിന്റെ യഥാര്‍ത്ഥ അജണ്ടയെന്താണ്?; ബിജെപിയുടെ വര്‍ഗീയത അളിക്കത്തിക്കാനുള്ള ശ്രമത്തിന് എണ്ണ പകര്‍ന്ന് കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വി.ഡി.സതീശന്‍

ബിജെപി നേതാവ് കെ.സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ പി.കെ.ശശികലയെയും അറസ്റ്റ് ചെയ്ത നടപടയില്‍ രൂക്ഷ വിമര്‍ശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ രംഗത്തെത്തി. അതേസമയം അറസ്റ്റിലായ നേതാക്കളെയും വിഡി സതീശന്‍ കണക്കിന് പരിഹസിച്ചു. അറസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ വന്‍ വീഴചയെന്നും അദ്ദേഹം.
വര്‍ഗീയ വാദികളെന്ന് മുദ്ര കുത്തി കേരളീയ സമൂഹം ചവറ്റുകുട്ടയിലെറിഞ്ഞ ചില സംഘപരിവാര്‍ നേതാക്കളെ അനാവശ്യമായി അറസ്റ്റ് ചെയ്ത് അവരെ മഹത്വത്കരിച്ച പിണറായി സര്‍ക്കാരിന്റെ യഥാര്‍ത്ഥ അജണ്ടയെന്താണെന്ന് അദ്ദേഹം ചോദിച്ചു. ബിജെപിയുടെ വര്‍ഗീയത അളിക്കത്തിക്കാനുള്ള ശ്രമത്തിന് എണ്ണ പകര്‍ന്ന് കൊടുക്കുകയാണോ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിലെ കുറിപ്പില്‍ ആരാഞ്ഞു.
https://www.facebook.com/Malayalivartha






















