പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ താക്കീത്; റിമാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ യുവാവ് വെട്ടേറ്റ നിലയില്‍... സംഭവം നേമത്ത്

പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കളുടെ താക്കീത്. റിമാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ യുവാവ് വെട്ടേറ്റ നിലയില്‍. സംഭവം നേമത്ത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവാണ് വെട്ടേറ്റ നിലയില്‍. പെരിങ്ങമ്മല കാണിയ്ക്കകുറ്റിക്ക് സമീപം ചാനല്‍ക്കരയിലാണ് വെട്ടേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്.
പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ താക്കീത് ചെയ്തിരുന്നു. ബന്ധുക്കള്‍ താക്കീത് ചെയ്ത ദേഷ്യത്തിന് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വീണ്ടും പെണ്‍കുട്ടിയെ ആക്രമിച്ചു. ഈ കേസില്‍ റിമാന്‍ഡിലായിരുന്നു ഇയാള്‍.
റിമാന്‍ഡിലിറങ്ങിയതിന് ശേഷവും പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ വഴക്കുണ്ടാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണംകോട് സതീഷ് ഭവനില്‍ സതീഷ്(29)നെയാണ് വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ശല്യം ചെയ്തതിനെ തുടര്‍ന്നുള്ള കേസില്‍ റിമാന്‍ഡിലായിരുന്നു ഇയാള്‍. റിമാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് ആക്രമണം. ഇയാളുടെ ആരോഗ്യ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha






















