ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം; പൊലീസും സർക്കാറും ശ്രമിക്കുന്നത് ക്ഷേത്രത്തെ കലാപ ഭൂമിയാക്കാൻ ; രമേശ് ചെന്നിത്തല

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണെമന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്ഷേത്രത്തെ കലാപ ഭൂമിയാക്കാനാണ് പൊലീസും സർക്കാറും ശ്രമിക്കുന്നത്. ആർ.എസ്.എസിെൻറ ഗുണ്ടകളെ അറസ്റ്റ് ചെയ്യുന്നതിൽ ഞങ്ങൾ എതിരല്ല. ഇവിടെ വരുന്ന സാധാരണക്കാരായ വിശ്വാസികളെ എന്തിനാണ് അറസ്റ്റ് ചെയ്യുന്നത്അ എന്നും അദ്ദേഹം ചോദിച്ചു. നിലക്കലിലേക്ക് പുറപ്പെടുന്നതിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതീ പ്രവേശനമല്ല ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്നം. അവിടെ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങളൊന്നും ഒരുക്കിയിട്ടില്ല. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിച്ച് ഞങ്ങൾ അവിടെ പോയി സൗകര്യങ്ങൾ വിലയിരുത്തും എന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സംഘം പമ്പയിലേക്ക് യാത്ര തുടങ്ങിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, നേതാക്കളായ എം.കെ. മുനീര്‍, പി.ജെ. ജോസഫ്, ജോണി നെല്ലൂര്‍, എന്‍.കെ. പ്രേമചന്ദ്രന്, സി.പി. ജോണ്‍, ജി. ദേവരാജന്‍ എന്നിവരാണ് സംഘാംഗങ്ങൾ.
https://www.facebook.com/Malayalivartha

























