ശബരിമലയിൽ പ്രതിഷേധക്കാരെ നേരിടാൻ പുതിയ തന്ത്രവുമായി പോലീസ്; ക്രിമിനൽ പച്ഛാത്തലമുള്ളവർ ആറ് മണിക്കൂർ കൊണ്ട് മലയിറങ്ങണം ; സംഘർഷ സാധ്യത ഉണ്ടാക്കരുത്, മാർച്ചിൽ പങ്കെടുക്കരുത്, മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത്

ശബരിമലയിൽ പ്രതിഷേധക്കാരെ നേരിടാൻ പുതിയ തന്ത്രവുമായി പോലീസ്. ക്രിമിനൽ പച്ഛാത്തലമുള്ളവർ ആറ് മണിക്കൂർ കൊണ്ട് മലയിറങ്ങണം എന്ന നോട്ടീസ് പോലീസ് നാൽകും. പ്രശ്നക്കാരാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകുന്ന ആളുകൾക്കാണ് നോട്ടീസ് നൽകുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി സ്പെഷ്യൽ ബ്രാഞ്ചിന്റെയും പോലീസിന്റെയും വീഴ്ച വലിയ ചർച്ച ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സുരക്ഷാ നടപടികൾ കർശനമാക്കിയത്. തീർഥാടനത്തിനായി വരുന്ന ഭക്തരുടെ വിവരങ്ങൾ ഇന്റലിജൻസ് ക്രോഡീകരിച്ചതിന് ശേഷം അതിന്റെ അടിസ്ഥാനത്തിലായിരിക്കും , പട്ടികയിൽ പേരുള്ളവർക്ക് പോലീസ് നോട്ടീസ് നൽകുന്നത്. ആറ് മണിക്കൂർ കൊണ്ട് സന്നിധാനത്ത് നിന്ന് തൊഴുത്തിറങ്ങണം.
സംഘർഷ സാധ്യത ഉണ്ടാക്കരുത്, മാർച്ചിൽ പങ്കെടുക്കരുത്, മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കക്കരുത് തുടങ്ങിയവയാണ് നോട്ടീസിൽ പറയുന്നത്. 144 പ്രഖ്യാപിച്ച ഒരിടത്ത് നിയമ ലംഘനം നടത്തിയാൽ നിയമ വിരുദ്ധമാകും . ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുക്കുമെന്നും നോട്ടീസിൽ സൂചിപ്പിക്കും. ആദ്യ ദിവസം 69 പേര് ഇത്തരത്തിൽ ഒത്തുകൂടിയിരുന്നു. അവർ ഇപ്പോൾ റിമാൻഡിൽ ആണ്. ഇന്നലെയും ഇത്തരത്തിൽ 21 പേര് ഇത്തരത്തിൽ പ്രതിഷേധം നടത്തിയെങ്കിലും തുടർന്ന് പിരിഞ്ഞു പോകുകയായിരുന്നു. ഇത്തരത്തിൽ സന്നിധാനത്ത് ആളുകൾ വീണ്ടും ഒത്തുകൂടുന്നത് തടയാൻ പോലീസ് കർശന നിർദ്ദേശമാണ് പാലിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ മറ്റു തീർഥാടകർ ആശങ്ക പെടേണ്ട എന്ന് പോലീസ് വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















