ആറ്റിങ്ങൽ അവനവഞ്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ചു അപകടം; നിരവധിപേർക്ക് പരിക്ക്; എതിരെവന്ന കാർ അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാർ

തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി ടോൾ മുക്കിന് സമീപത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അപകടമുണ്ടായത്. ആറ്റിങ്ങൽ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുകയായിരുന്ന ക്വാളിസ് കാറും എതിർ ദിശയിൽ വന്ന വാഗൺആർ കാറുമാണ് കൂട്ടിയിടിച്ചത്.
ക്വാളിസിൽ 2 പേരും വാഗൺആർ കാറിൽ 5 പേരുമാണ് ഉണ്ടായിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അനു (30), തനിയ (1), മഹേഷ് (27),ശ്രുതി (26),സിന്ധു(40) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വലിയാകുന്ന് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലേക്കും കൊണ്ട് പോയി. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല.
അപകടത്തെത്തുടർന്ന് പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. അതേസമയം ക്വാളിസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
https://www.facebook.com/Malayalivartha

























