Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി.കെ ശശി എം.എല്‍.എ കുറ്റക്കാരനാണെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടും നിയമനടപടി സ്വീകരിക്കാതെ പാര്‍ട്ടി അച്ചടക്ക നടപടി എടുക്കുന്നത് നിയമവ്യവസ്ഥയോടും ജനാധിപത്യ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് പരക്കെ ആക്ഷേപം

26 NOVEMBER 2018 04:05 PM IST
മലയാളി വാര്‍ത്ത

More Stories...

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം... ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഭരണഘടന മുറുക്കിപ്പിടിക്കുന്ന സി.പി.എം യുവവനിതാ നേതാവ് എം.എല്‍.എയ്‌ക്കെതിരെ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പാര്‍ട്ടി ഭരണഘടന നടപ്പാക്കുന്നു. ഇത് ഇരട്ടത്താപ്പാണെന്നും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും പരക്കെ ആക്ഷേപം.

എം.എല്‍.എയായ പി.കെ ശശി ഫോണിലൂടെ അശ്ലീല ചുവയോടെ പലതവണ സംസാരിക്കുകയും ജില്ലാ സമ്മേളനത്തിന് മുമ്പ് പാര്‍ട്ടി ഏര്യാകമ്മിറ്റി ഓഫീസില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. സധാരണഗതിയില്‍ ഇത്തരം കേസുകളില്‍ പരാതി ഉണ്ടായാല്‍ പൊലീസ് കേസെടുത്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തേണ്ടതാണ്. 

പരാതി കിട്ടിയിട്ടും പരാതിക്കാരി പൊലീസിനെ സമീപിച്ചില്ലെന്ന ന്യായം പറഞ്ഞ് പാര്‍ട്ടി കയ്യോഴിയുകയായിരുന്നു. അങ്ങനെയെങ്കില്‍ കൊലപാതക കേസില്‍ പ്രതികളാകുന്ന സഖാക്കളെയും പാര്‍ട്ടി ഭരണഘടന പ്രകാരം ശിക്ഷിക്കുമോ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിക്കുന്നു. സി.പി.എമ്മിന്റേത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് വനിതാ അഭിഭാഷകര്‍ ഉള്‍പ്പെടെ പലരും വിമര്‍ശനം ഉന്നയിക്കുന്നു.

ഒരു ഭാഗത്ത് സ്ത്രീശാക്തീകരണവും യുവതീപ്രവേശനവും പോലുള്ള പുരോഗമന നടപടികള്‍ക്ക് ചുക്കാന്‍ പിടിക്കുകയും മറുഭാഗത്ത് സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ പോലും സുരക്ഷയില്ലാത്ത സ്ഥിതിവിശേഷം ഉണ്ടാവുകയും അതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യാത്തത് വൈരുദ്ധ്യമാണ്. ഇത് തന്നെയാണ് വൈരുദ്ധ്യാത്മികഭൗതിക വാദമെന്ന് അഡ്വക്കേറ്റ് ജയശങ്കറിനെ പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ പരിഹസിക്കുന്നു. 

ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ നേതാവായ യുവതി തങ്ങള്‍ക്ക് പരാതി നല്‍കാത്തതിനാല്‍ അന്വേഷണം നടത്തുന്നില്ലെന്നാണ് യുവ എം.എല്‍.എയും മുന്‍ സംസ്ഥാന പ്രസിഡന്റുമായ എം.സ്വരാജ് പ്രതികരിച്ചത്. മാത്രമല്ല ജില്ലാ സമ്മേളനത്തില്‍ പരാതി ചര്‍ച്ച ചെയ്യരുതെന്ന് പോലും ആവശ്യപ്പെട്ടു. അതിനെ വെല്ലുവിളിച്ചവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് വെട്ടിനിരത്തി. ഇത്തരത്തിലുളള ഫാസിസ്റ്റ് നടപടികള്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുള്ള പ്രസ്ഥാനങ്ങള്‍ക്കുള്ളില്‍ നടക്കുന്നത് വലിയ മാധ്യമവിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. സി.പി.എം പരാതിയില്‍ അന്വേഷണം നടത്തുന്നതിനാണ് തങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്ന് തീരുമാനിച്ചതെന്ന മുടന്തന്‍ ന്യായവും സ്വരാജ് മുന്നോട്ട് വെച്ചു.

മാറ് മറയ്ക്കല്‍ സമരം തൊട്ട് ക്ഷേത്രപ്രവേശന വിളംബരവും മുലക്കരം ഈടാക്കലും മറ്റും ചര്‍ച്ചയാക്കിയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ശബരിമല യുവതീപ്രവേശനം നടപ്പാക്കാന്‍ പൊതുസമൂഹത്തെ ബോധവലല്‍ക്കരിക്കുന്നത്. എന്നാല്‍ സ്വന്തം പാര്‍ട്ടി ഓഫീസില്‍ യുവവനിതാ നേതാവ് പോലും സുരക്ഷിതയല്ലെന്നും അവരുടെ അന്തസിനും അഭിമാനത്തിനും ക്ഷതമേല്‍്ക്കുമെന്നും ഉള്ള സത്യം അംഗീകരിക്കാന്‍ ഇവര്‍ തയ്യാറല്ല.

പി.കെ ശശി അപമര്യാദയായി പെരുമാറി എന്നത് ഒഴിവാക്കി ഫോണിലൂടെയും മറ്റും മാന്യമല്ലാതെ പെരുമാറി എന്നാണ് പി.കെ ശ്രീമതി എന്ന അന്വേഷണ കമ്മീഷന്‍ അംഗം കണ്ടെത്തിയത്. മറ്റൊരംഗവും ശശിയുടെ വലംകയ്യുമായ നിയമന്ത്രി എ.കെ ബാലന്റെ കണ്ടെത്തല്‍ ഏറെ വിചിത്രമാണ്, പാലക്കാട്ടെ വിഭാഗീയതയാണ് ശശിക്കെതിരായ പരാതിയുടെ അടിസ്ഥാനം എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെ പി.കെ ശ്രീമതി ടീച്ചര്‍ അപ്പാടെ തള്ളി. അങ്ങനെ അന്വേഷണ കമ്മീഷനിലും വിഭാഗീയതയായി.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (13 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (28 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (41 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (56 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

Malayali Vartha Recommends