Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വലതുപക്ഷ ശക്തികള്‍ സമരക്കാരെ വഴി തെറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നു; കീഴാറ്റൂരില്‍ ജനങ്ങളെ വഞ്ചിച് ബി.ജെ.പിയുടെ അതേ സമീപനമാണ് ശബരിമല വിഷയത്തില്‍ കാണാന്‍ കഴിയുന്നത്; വയല്‍ക്കിളികളെ അടിയന്തരമായി പിരിച്ചുവിടണമെന്ന് പി. ജയരാജന്‍

27 NOVEMBER 2018 04:30 PM IST
മലയാളി വാര്‍ത്ത

വയല്‍ക്കിളി സമരത്തിന് ഇനി പ്രസക്തിയില്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. നേരത്തെ നിശ്ചയിച്ച പ്രകാരം അലൈന്‍മെന്റില്‍ മാറ്റമില്ലാതെ കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മാണ പദ്ധതികളുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈപ്പാസ് അലൈമെന്റുമായി ബന്ധപ്പെട്ട് ബിജെപി ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനം നല്‍കി കബളിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ സിപിഎമ്മിനെ ഒതുക്കാന്‍ വിരുദ്ധ ചേരികള്‍ ഒന്നിച്ചു. കീഴാറ്റൂരിലും ശബരിമലയിലും ബിജെപിയുടെ ഇരട്ടത്താപ്പാണ് കണ്ടത്. വ്യാജവാഗ്ദാനം നല്‍കി ജനങ്ങളെ കബളിപ്പിച്ച ബിജെപി മാപ്പുപറയണമെന്നും പി.ജയരാജന്‍ ആവശ്യപ്പെട്ടു.

ആദ്യഘട്ടത്തില്‍ ബൈപ്പാസ് നിര്‍മാണ പദ്ധതികളോട് എതിര്‍പ്പുണ്ടായിരുന്ന ഭൂവുടമകളടക്കം പലരും സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായി വന്നിട്ടുണ്ട്. അതിനാല്‍ വയല്‍ക്കിളികളുടെ സമരം ഇനി മുന്നോട്ടുപോകാന്‍ പോണില്ല. ഈ സാഹചര്യത്തില്‍ സമരം അടിയന്തരമായി അവസാനിപ്പിച്ച് വയല്‍ക്കിളികളെ തന്നെ പിരിച്ചുവിടുകയാണ് ചെയ്യേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

സമരത്തില്‍ ബി.ജെ.പിയിലും മറ്റു കക്ഷികളും ഇടപെട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അന്നു തന്നെ സമരം ചെയ്യുന്നവരോട് ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. വലതുപക്ഷ ശക്തികള്‍ സമരക്കാരെ വഴി തെറ്റിക്കാന്‍ ശ്രമിക്കുകയായിരുന്നു. കീഴാറ്റൂരില്‍ ജനങ്ങളെ വഞ്ചിച് ബി.ജെ.പിയുടെ അതേ സമീപനമാണ് ശബരിമല വിഷയത്തില്‍ കാണാന്‍ കഴിയുന്നത്. 2016 മാര്‍ച്ച് മാസത്തില്‍രാജസ്ഥാനിലെ നാഗൗര്‍ നഗരത്തിലാണ് ആര്‍.എസ്.എസിന്റെ അഖിലേന്ത്യാ പ്രതിനിധി സഭ ചേര്‍ന്നത്.

ആ സഭ അംഗീകരിച്ചത് ശബരിമലയില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പ്രവേശനം ആവാമെന്നാണ്. ഇതായിരുന്നു സുപ്രീം കോടതി വിധി വരുന്നതിനു രണ്ടുവര്‍ഷം മുമ്പ് സംഘപരിവാരം അഖിലേന്ത്യാ തലത്തില്‍ ശബരിമല വിഷയത്തില്‍ സ്വീകരിച്ച നിലപാട്. 1400 പേരാണ് അന്ന് തീരുമാനിച്ചത്. എന്നാല്‍ ഈ 1400 പേരുടെ തീരുമാനമാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ഒരു പ്രസ്താവനകൊണ്ട് ഇല്ലാതാക്കിയതെന്നും ജയരാജന്‍ പറഞ്ഞു.

അതേസമയം ബിജെപി വയല്‍ക്കിളികളെ ചട്ടുകമാക്കി കൊണ്ട് സിപിഐഎമ്മിനെ അടിക്കാന്‍ ശ്രമിക്കുന്നുവെന്ന് കീഴാറ്റൂര്‍ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. ബിജെപിയും സിപിഎമ്മും തങ്ങളെ ഒരു പോലെ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാതയുടെ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരവുമായി മുന്നോട്ടുപോകുമെന്നും സുരേഷ് പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (13 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (28 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (36 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (51 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (19 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (19 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends