Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗുണനിലവാരമുള്ളതും ശുചിത്വത്തോടുമുള്ള മത്സ്യവുമായി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ 'അന്തിപ്പച്ച' മൊബൈല്‍ ഫിഷ്മാര്‍ട്ട്

29 NOVEMBER 2018 01:48 PM IST
മലയാളി വാര്‍ത്ത

ഗുണനിലവാരമുള്ളതും ശുചിത്വത്തോടുമുള്ള മത്സ്യവുമായി സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ 'അന്തിപ്പച്ച' മൊബൈല്‍ ഫിഷ്മാര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു. ശുദ്ധമത്സ്യം എത്തിക്കാനുള്ള ഫിഷറീസ് വകുപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായാണിത്. മത്സ്യം കേടാകാതിരിക്കാനുള്ള ഫ്രീസിങ് സംവിധാനം 'അന്തിപ്പച്ച' വാഹനത്തിലുണ്ടാകും.
രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കാത്ത മത്സ്യം പൊതുജനത്തിന് ലഭ്യമാക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. ക്രിസ്മസ്, നവവത്സര സമ്മാനമായാണ് പദ്ധതിയെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. തദ്ദേശീയരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍നിന്നാണ് മത്സ്യം സംഭരിക്കുക. അതാത് ദിവസം സംഭരിച്ച് വില്‍പന നടത്താനാണ് തീരുമാനം.
തുറസ്സായ സ്ഥലങ്ങളിലും താല്‍ക്കാലിക ഷെഡ് കെട്ടിയും വൃത്തിഹീനമായി കൂട്ടിയിട്ടും മറ്റും വില്‍പന നടത്തുന്ന പഴഞ്ചന്‍ ശൈലിയില്‍നിന്ന് മാറി, വൃത്തിയുള്ള അന്തരീക്ഷത്തിലും പശ്ചാത്തല സൗകര്യങ്ങളിലും ശുദ്ധമായ മത്സ്യം വിപണിയില്‍ എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

മുഴുവനായ മത്സ്യം, ക്ലീന്‍ ചെയ്ത് പാചകത്തിന് തയാറാക്കിയ റെഡി ടു കുക്ക് മത്സ്യം, റെഡി ടു ഈറ്റ് മത്സ്യം, മറ്റു മത്സ്യ ഉല്‍പന്നങ്ങള്‍ എന്നിവ ന്യായവിലയില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കും. ആരോഗ്യത്തിന് ഹാനികരമാകുന്ന അമോണിയ, ഫോര്‍മലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ തുടങ്ങിയവ ചേര്‍ക്കാത്ത ഗുണനിലവാരമുള്ള പച്ച മത്സ്യങ്ങളും ഉണക്ക മത്സ്യങ്ങളും മൂല്യവര്‍ധിത ഉല്‍പന്നങ്ങളും ഈ വാഹനത്തില്‍നിന്ന് ലഭിക്കും.

ചാള, അയല, നെത്തോലി, നെയ്മീന്‍, ചൂര, വാള, ആവോലി, ഞണ്ട്, കക്ക, കൊഞ്ച് എന്നിവ അതാത് ദിവസത്തെ ലഭ്യതക്കനുസൃതമായി അന്തിപ്പച്ചയിലുണ്ടാകും.
ആദ്യഘട്ടമെന്ന നിലയില്‍ ഡിസംബര്‍ ഒന്നുമുതല്‍ കൊല്ലം ജില്ലയിലാണ് മൊബൈല്‍ ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കുന്നത്. സ്വീകാര്യതയും വിപണന പുരോഗതിയും വിലയിരുത്തിയശേഷം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊല്ലം ജില്ലയിലെ ഏറ്റവും തിരക്കുള്ള ആറു ടൗണുകള്‍ കേന്ദ്രീകരിച്ച് വിപണനത്തിനാണ് ഇപ്പോള്‍ പദ്ധതി തയ്യാറാക്കിയത്‌ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends