സെന്‍സസ് 2027: ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം

ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം. ജൂലൈയിൽ ഉദ്യോഗസ്ഥർ വീടുകളിലെത്തുന്നതിന് മുന്നോടിയായാണ് ഈ സൗകര്യം.
ഒരു കുടുംബത്തിന് ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാനായി സാധിക്കൂ. മൊബൈൽ നമ്പറും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത്, ഭാഷ തെരഞ്ഞെടുത്ത്, മാപ്പിൽ താമസസ്ഥലം "റെഡ് മാർക്കർ' വഴി അടയാളപ്പെടുത്തി വിവരങ്ങൾ നൽകാവുന്നതാണ്.
വിജയകരമായി പൂർത്തിയാക്കിയാൽ "എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി(എസ്ഇഐഡി) ലഭിക്കും. ജൂലൈയിൽ ഉദ്യോഗസ്ഥർ വരുമ്പോൾ ഈ ഐഡി കൈമാറിയാൽ മതിയാകും.
മുപ്പതിനകം വിവരങ്ങൾ നൽകാത്തവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ എത്തി ശേഖരിക്കും. പോർട്ടൽ: https://se.census.gov.in
https://www.facebook.com/Malayalivartha



























