ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നാണ് മോഹന്‍ലാല്‍ നായകനായെത്തിയ 'യോദ്ധാ'. മധുബാലയാണ് ചിത്രത്തില്‍ നായികയായെത്തിയത്. താരം തന്റെ ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറയുകയാണ് മധുബാല.
'യോദ്ധാ' ചിത്രത്തിലെ 'കുനു കുനെ ചെറു കുറുനിരകള്‍' എന്ന പാട്ട് ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച ദുരനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്.
മദ്യപാന സംഘത്തിനിടയില്‍ നിന്ന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ മോഹന്‍ലാല്‍ തന്നെ രക്ഷപ്പെടുത്തിയെന്നാണ് മധുബാലയുടെ വെളിപ്പെടുത്തല്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ചിന്ന ചിന്ന ആസൈ'യുടെ പ്രൊമോഷന്റെ ഭാഗമായി പേര്‍ളി മാണി ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
''മാര്‍ക്കറ്റ് പരിസരത്തുള്ള എല്ലാ ആളുകളും ഒരു ആറ് മണിയാകുമ്പോള്‍ മദ്യപിക്കും. പഗോഡയുടെ മുകളിലാണ് അന്ന് ഡാന്‍സിന്റെ ഷൂട്ട്. അവിടേയ്ക്ക് ഒരുസംഘം മദ്യപാനികള്‍ എത്തിയെന്നും അപകടം മനസിലായ ലാലേട്ടനും സന്തോഷ് ശിവന്റെ അസിസ്റ്റന്റ് ബിജോയ്‌യും എന്റെ കയ്യില്‍ പിടിച്ചു പഗോഡയുടെ സ്‌റ്റെപ്പില്‍ നിന്ന് ചാടി. ആ ആള്‍ക്കൂട്ടത്തിന് നടുവില്‍ കാര്‍ ഞങ്ങളെ കാത്തു കിടക്കുവായിരുന്നു.
ഞങ്ങളെ കാറില്‍ കയറ്റി അവര്‍ നേരെ പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. ഒരു തരത്തിലും നിയന്ത്രിക്കാന്‍ പറ്റാത്തത്ര തിരക്കായിരുന്നു. ഞാനും ഡാന്‍സേഴ്‌സായ എട്ട് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഞങ്ങളെല്ലാവരും കൂടി പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. അതെനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.'' മധുബാല പറഞ്ഞു. മദ്യപിച്ചെത്തിയ അത്രയും ആള്‍ക്കൂട്ടത്തിന് നടുവിലൂടെയാണ് ലാലേട്ടനും ബിജോയ്‌യും തന്റെ കയ്യില്‍ പിടിച്ച് ഓടിയതെന്നും ഒരാള്‍ പോലും തന്നെ സ്പര്‍ശിച്ചില്ലെന്നും അവര്‍ ഓര്‍ത്തെടുത്തു.
https://www.facebook.com/Malayalivartha



























