സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും

സർക്കാർ, എയ്ഡഡ് കോളേജുകളിലെ അഞ്ചു ലക്ഷത്തിലേറെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി ഓണ സമ്മാനമായി സർക്കാർ നടപ്പാക്കും. സ്കോളർഷിപ്പ്, ഫെലോഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നവരെയും ഒഴിവാക്കില്ല. പ്രതിവർഷം 12000 രൂപ വീതം നൽകുന്ന പദ്ധതിക്കായി സർക്കാർ 500- 600 കോടി രൂപ ബഡ്ജറ്റിൽ നീക്കി വയ്ക്കുന്നതാണ്.
ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥിനികൾക്കായിരിക്കും ധനസഹായം. സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥിനികളെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉയർന്ന ഫീസ് നൽകി പഠിക്കുന്ന ഇവർക്ക് ആനുകൂല്യം നൽകിയാൽ എതിർപ്പുണ്ടാവുമെന്നാണ് വിലയിരുത്തൽ. അടുത്ത ഘട്ടത്തിൽ ഇവരെക്കൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കും.
സർവകലാശാലകളിലും കോളേജുകളിലും ഗവേഷണം നടത്തുന്നവർക്ക് ഗ്രാന്റുകളോ ഫെലോഷിപ്പുകളോ ലഭിക്കുന്നുണ്ടെങ്കിലും അവർക്കും 1000 രൂപ വീതം നൽകും.
"
https://www.facebook.com/Malayalivartha

























