Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ

15 JUNE 2026 07:42 AM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

സ്വർണക്കൊള്ളക്കേസിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പാളിയും അതിനു മുകളിലുള്ള പ്രഭാമണ്ഡലവും ഇളക്കി പരിശോധിക്കുകയും ചെയ്തു. ശ്രീകോവിലിന്റെ കട്ടിളപ്പടിക്ക് മുകളിലുള്ള ലക്ഷ്മീരൂപം കൊത്തിയ സ്വർണം പതിപ്പിച്ച ആർച്ച് രൂപത്തിലുള്ള മംഗല്യപ്പലകയാണ് പ്രഭാമണ്ഡലം. നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ ഹൈക്കോടതിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നു ഇവ ഇന്നലെ ഇളക്കിയെടുത്തത്.

ആദ്യമായാണ് പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കുന്നത്. ക്ഷേത്രത്തിന്റെ ഐശ്വര്യത്തിനും ഭംഗിക്കും വേണ്ടിയാണ് ഇതുവയ്ക്കുന്നത്. തടിയിലും ലോഹത്തിലും നിർമ്മിക്കാറുണ്ട്.

ശബരിമലയിൽ ചെമ്പ് പാളിയിൽ സ്വർണം പൊതിഞ്ഞാണ് പ്രഭാമണ്ഡലം സ്ഥാപിച്ചിരിക്കുന്നത്. കട്ടിളപ്പാളി നേരത്തെ പരിശോധിച്ചിരുന്നെങ്കിലും വീണ്ടും ഇളക്കി തൂക്കമടക്കം നോക്കുകയായിരുന്നു.
ശ്രീകോവിൽ വാതിലിന്റെ വടക്കുഭാഗത്തെ കട്ടിളപ്പാളിയാണ് പരിശോധനയ്ക്കായി ഇന്നലെ ഇളക്കിയെടുത്തത്.സന്നിധാനം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിന് സമീപത്തെ മുറിയിലെത്തിച്ച് ഇവയുടെ തൂക്കവും മാറ്റും എസ്.ഐ.ടി പരിശോധിച്ചു.

അതേസമയം മിഥുന മാസ പൂജയ്ക്ക് നട തുറന്നതോടെയാണ് ഇവയുടെ പരിശോധനയ്ക്കായി എസ്.ഐ.ടി സംഘം സന്നിധാനത്തെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചിന് എസ്.ഐ.ടി സംഘം സന്നിധാനത്ത് എത്തിയെങ്കിലും ദേവസ്വം തിരുവാഭരണ കമ്മിഷണർ ആർ.റെജിലാൽ എത്താൻ വൈകിയതിനാൽ 6.15നാണ് പ്രഭാമണ്ഡലം ഇളക്കിയെടുത്തത്.

എസ്.ഐ.ടി തലവൻ എസ്.പി ശശിധരന്റെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ച വിദഗ്ദ്ധനും ചേർന്നാണ് പരിശോധന നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (4 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (13 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (27 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (56 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (2 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends