Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉന്നത വിദ്യാഭ്യാസം അട്ടിമറിക്കുന്നു ;ഇടത് സംഘടന ഇടങ്കോലെന്ന് ന്യായം ; സുപ്രീം കോടതി ഉത്തരവ് പെട്ടിയിൽ പൂഴ്ത്തിയിട്ട് 2 വർഷത്തിലേറെ

29 NOVEMBER 2018 02:10 PM IST
മലയാളി വാര്‍ത്ത

കേരള സമൂഹത്തിനും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയുടെയും ഗുണനിലവാരം ഉയർത്തപ്പെടാൻ സഹായകരമാക്കുന്ന വളരെയേറെ പ്രയോജനകരമായ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാതെ സംസ്ഥാന സർക്കാർ.

2008 മുതൽ ഗവ. എൻജിനിയറിംഗ് കോളേജുകളിലെ പ്രിൻസിപ്പൽ, പ്രൊഫസർ, അസോ. പ്രൊഫസർ തസ്തികകളിലെ സ്ഥാനക്കയറ്റത്തിന് പാലിക്കേണ്ട മാനദണ്ഡം സംബന്ധിച്ച് സുപ്രീംകോടതി നൽകിയ ഉത്തരവാണ് നടപ്പാക്കാതെയിരിക്കുന്നത്.

2010 മാർച്ച് 5ന് മുൻപ് പ്രൊഫസർ, അസോ. പ്രൊഫസറായവർക്ക് ആ തസ്തികകളിൽ തുടരാമെന്നും 1990 മാർച്ച് 27ന് മുൻപ് ലക്ചററായി കയറിയവർക്കും പ്രൊഫസർ തസ്തികയിലേക്ക് വിജ്ഞാപനമിറക്കിയപ്പോൾ 45 വയസ് തികഞ്ഞവർക്കും പിഎച്ച്.ഡി യോഗ്യതയിൽ ഇളവ് നൽകാമെന്നുമാണ് സുപ്രീംകോടതി ഉത്തരവ.

പിഎച്ച്.ഡിയില്ലാത്ത അസോ. പ്രൊഫസർമാർ സർവീസിലെത്തിയ തീയതി മുതൽ 7 വർഷത്തിനകം പിഎച്ച്.ഡി നേടിയാൽ മതിയെന്നും ഇതിനകം സ്ഥാനക്കയറ്റം ലഭിച്ചവരെ പിഎച്ച്.ഡി ഇല്ലാത്തതിന്റെ പേരിൽ തരംതാഴ്‌ത്തരുതെന്നും സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഇൗ മാനദണ്ഡങ്ങൾ പാലിക്കാത്തവരുടെ ശമ്പളവർദ്ധന തടയാമെന്നും സ്ഥാനക്കയറ്റം നൽകേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പക്ഷേ ഇതു പാലിക്കാൻ സർക്കാർ ഇതുവരെയും നടപടിയെടുത്തിട്ടില്ല.

എന്നാൽ , എല്ലായ്പ്പോഴും സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന്‌ ആവർത്തിക്കുന്ന സർക്കാരാണ് , സാങ്കേതികവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തുവാൻ സഹായകരമാകുന്ന പരമോന്നത കോടതിയുടെ സുപ്രധാനമായ ഈ ഉത്തരവ് രണ്ടരവർഷത്തിലേറെയായി ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ഇടത് സംഘടനയുടെ എതിർപ്പ് മൂലം പൂഴ്‌ത്തിവച്ചിരിക്കുന്നത്.

ചരിത്ര പ്രസിദ്ധമായ ശബരിമല യുവതീപ്രവേശന ഉത്തരവ് നടപ്പാക്കാൻ വ്യഗ്രത കാട്ടുന്ന അതേ സർക്കാരാണ്
സംസ്ഥാന വിദ്യാഭ്യാസ മേഖലയുടെ ഭാവിക്കു വളരെയേറെ ഗുണം ചെയ്യുന്ന ഈ ഉത്തരവ് നടപ്പാക്കാതെ വട്ടംചുറ്റുന്നത് .

 അതേസമയം , സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി സ്ഥാനക്കയറ്റ ഉത്തരവിറക്കാനുള്ള മന്ത്രി കെ.ടി. ജലീലിന്റെ രേഖാമൂലമുള്ള നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാടൈറ്റസ് മുഖ്യമന്ത്രിയെ അറിയിച്ചു. 7 പ്രിൻസിപ്പൽ, 9 പ്രൊഫസർ, 11 അസോ. പ്രൊഫസർ എന്നിങ്ങനെ 27 അദ്ധ്യാപകരെ തരംതാഴ്‌ത്താനും 250 പേർക്ക് സ്ഥാനക്കയറ്റം നൽകാനുമാണ് മന്ത്രി ഫയലിലെഴുതിയിരിക്കുന്നത് .

നേരത്തേ സ്ഥാനക്കയറ്റം കിട്ടിയ ആരെയും തരംതാഴ്‌ത്തരുതെന്നാണ് സുപ്രീംകോടതി ഉത്തരവ്. 2010 മാർച്ചിനു മുൻപ് സ്ഥാനക്കയറ്റം നേടിയവർക്കുമാത്രം പിഎച്ച്.ഡി നേടാൻ സുപ്രീംകോടതി നൽകിയ 7 വർഷത്തെ ഇളവ് 2016 വരെയുള്ളവർക്ക് നൽകണമെന്നാണ് മന്ത്രി ഫയലിൽ ആവശ്യപ്പെട്ടത്. ഇതിനുള്ള അധികാരം മുഖ്യമന്ത്രിക്ക് മാത്രമാണെന്ന് നോട്ടെഴുതി, ഉഷാടൈറ്റസ്, ഫയൽ മുഖ്യമന്ത്രിക്ക് കൈമാറി. ആരെയും തരംതാഴ്‌ത്താതെ 250 അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകാനാണ് ഉഷാടൈറ്റസിന്റെ ശുപാർശ. സുപ്രീംകോടതി ഉത്തരവുപ്രകാരം കഴിഞ്ഞമാസം സ്ഥാനക്കയറ്റം നൽകിയ രണ്ട് പ്രിൻസിപ്പൽമാരെ തരംതാഴ്‌ത്താനും മന്ത്രി നിർദ്ദേശിച്ചിരുന്നു.

സംഭവിച്ച നഷ്ടം

ഉത്തരവുപ്രകാരമുള്ള സ്ഥാനക്കയറ്റങ്ങൾ നടപ്പാക്കാത്തതോടെ കോളേജുകൾക്ക് നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷന്റെ (എൻ.ബി.എ) അംഗീകാരം നഷ്ടമായി. എല്ലാ കോഴ്സിനും അക്രഡിറ്റേഷനുള്ള കൊല്ലം ടി.കെ.എമ്മിൽ കഴിഞ്ഞവർഷം 280 കുട്ടികൾക്ക് പ്ലേസ്‌മെന്റ് ലഭിച്ചപ്പോൾ സി.ഇ.ടിയിൽ 140 പേർക്കേ ജോലി കിട്ടിയുള്ളൂ. അക്കാഡമിക് സ്വയംഭരണം നൽകാനാവാത്തതിനാൽ, കേന്ദ്രപദ്ധതിയായ 'ടെക്വിപി'ന്റെ മൂന്നാംഘട്ടഫണ്ട് കേന്ദ്രം തടഞ്ഞു

ഇതാണ് പ്രശ്‌നം

അഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ 2010 മാർച്ചിൽ നിർദ്ദേശിച്ചത് പ്രകാരം പ്രിൻസിപ്പലാകാൻ ഗവേഷണബിരുദവും ഒന്നാംക്ലാസ് പി.ജിയും 15 വർഷത്തെ അദ്ധ്യാപനപരിചയവും പ്രൊഫസറാകാൻ സമാനയോഗ്യതകൾക്കൊപ്പം 10 വർഷത്തെ പരിചയവും വേണം

ഇതിൽ ഇളവുകൾ നൽകിയ സർക്കാർ ഉത്തരവ് 2009ൽ ഹൈക്കോടതി റദ്ദാക്കി. തുടർന്ന് നൂറിലേറെ അദ്ധ്യാപകരെ തരംതാഴ്‌ത്തി.

തരംതാഴ്‌ത്തപ്പെട്ടവർ സുപ്രീംകോടതിയെ സമീപിച്ചു. സ്ഥാനക്കയറ്റം നേടിയവരെ ബുദ്ധിമുട്ടിക്കരുതെന്നും തരംതാഴ്‌ത്തരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 2017 ഡിസംബറിൽ ഇവരെ തിരിച്ചെടുത്തു.

അദ്ധ്യാപകരുടെ ഭാഗം കേട്ടശേഷം കോടതി ഉത്തരവ് പ്രകാരം സ്ഥാനക്കയറ്റത്തിന് പുതിയ പട്ടികയുണ്ടാക്കാൻ 2017നവംബറിൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. അത് ഇതുവരെ നടപ്പാക്കിയിട്ടില്ല

''തീരുമാനമെടുത്ത് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. തീരുമാനം മുഖ്യമന്ത്രി എടുക്കട്ടെ. ഉദ്യോഗസ്ഥരുടെ എതിർപ്പും പരിശോധിക്കട്ടെ. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയാലേ പറ്റൂ.''

കെ.ടി. ജലീൽ

ഉന്നതവിദ്യാഭ്യാസമന്ത്രി

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (8 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (18 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (32 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (45 minutes ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (52 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (2 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (3 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (3 hours ago)

Malayali Vartha Recommends