Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഗരമധ്യത്തില്‍ യുവാവിന് നേര്‍ക്ക് വടിവാള്‍ വീശി പഴ്‌സും പണവും ബൈക്കും കവരാന്‍ ശ്രമിച്ച ഗുണ്ടാസംഘം പോലീസിനെ കളിത്തോക്ക് ചൂണ്ടി പേടിപ്പിച്ച്‌ രക്ഷപെട്ടു; സംഭവം തൃശ്ശൂരിൽ

29 NOVEMBER 2018 01:53 PM IST
മലയാളി വാര്‍ത്ത

നഗരമധ്യത്തില്‍ യുവാവിന് നേര്‍ക്ക് വടിവാള്‍ വീശി പഴ്‌സും പണവും ബൈക്കും കവരാന്‍ ശ്രമിച്ച ഗുണ്ടാസംഘം പോലീസിനെ കളിത്തോക്ക് ചൂണ്ടി പേടിപ്പിച്ച്‌ രക്ഷപെട്ടു. കൂട്ടാളികളായ നാലുപേരെ പോലീസ് പിടികൂടി. മനക്കൊടി വെളിയന്നൂര്‍ പള്ളിമാക്കല്‍ രോഹിത് കുമാര്‍ (22), പുരടക്കല്‍ ജിതിന്‍ (20), കിഴക്കൂട്ട് നിതിന്‍രാഗ് (24), മുളയം ചവറാംപാടം ചുങ്കത്ത് മിഥുന്‍(22) എന്നിവരെയാണ് എസിപി വി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രണ്ടു ദിവസം മുന്‍പ് വെളിയന്നൂരിലായിരുന്നു സംഭവം. റോഡരുകില്‍ ഫോണ്‍ വിളിച്ചുകൊണ്ടു നിന്ന എളവള്ളി സ്വദേശി രോഹിതിന് നേര്‍ക്കായിരുന്നു അക്രമം.

വീട് വളഞ്ഞ് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിനിടെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞ വലിയാലുക്കല്‍ സ്വദേശി വിവേകിനെ പോലീസ് തെരയുന്നു. നഗരമധ്യത്തില്‍ യുവാവിന് നേര്‍ക്ക് വടിവാള്‍ വീശി പഴ്‌സും പണവും ബൈക്കും കവരാന്‍ ശ്രമിച്ച കേസിലാണ് ഗുണ്ടാസംഘം പിടിയിലായത്.

പ്രകോപനമൊന്നും കൂടാതെ യുവാവിന് നേര്‍ക്ക് വടിവാള്‍ വീശി പാഞ്ഞടുത്ത സംഘം ബൈക്കിന്റെ താക്കോലും പഴ്‌സും പണവും പിടിച്ചു വാങ്ങി. വിവേകിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. സംഭവ ശേഷം പ്രതികള്‍ കടന്നുകളഞ്ഞുവെങ്കിലും പോലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തി വളയുകയായിരുന്നു. ബലപ്രയോഗത്തിലൂടെ നാല് കൂട്ടാളികളെയും കീഴടക്കാന്‍ കഴിഞ്ഞുവെങ്കിലും വിവേക് തോക്കു ചൂണ്ടി. യഥാര്‍ത്ഥ തോക്കാണെന്ന് കരുതി പോലീസ് സംയമനം പാലിച്ച തക്കത്തില്‍ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (6 minutes ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (16 minutes ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (30 minutes ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (43 minutes ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (50 minutes ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (1 hour ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (2 hours ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (2 hours ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (2 hours ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (3 hours ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (3 hours ago)

Malayali Vartha Recommends