Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്ത അങ്കം രാഷ്ട്രീയത്തിൽ ; കോൺഗ്രസിൽ ചെന്നു കയറാൻ കഴിയാത്ത സാഹചര്യം; കണ്ണന്താനത്തിനും സെൻ കുമാറിനും പിന്നാലെ ഡി ജി പി ജേക്കബ് തോമസും ബിജെപിയിലേക്ക്

29 NOVEMBER 2018 02:21 PM IST
മലയാളി വാര്‍ത്ത

കണ്ണന്താനത്തിനും സെൻ കുമാറിനും പിന്നാലെ ഡി ജി പി ജേക്കബ് തോമസും ബി ജെ പിയിലേക്ക്. തനിക്കെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ ജോലി ഉപേക്ഷിക്കാനും രാഷ്ട്രീയത്തിൽ സജീവമാകാനും ജേക്കബ് തോമസ് തീരുമാനിച്ചതായി അറിയുന്നു.

ജേക്കബ് തോമസിന്റെ അടുത്ത ബന്ധുവായ എം എൽ എ പി.സി. ജോർജ് വഴിയാണ് അദ്ദേഹം ബി ജെ പിയിലേക്ക് ചരടു വലിച്ചത്. പി.സി. ജോർജ് ഇപ്പോൾ ഏതാണ്ട് എൻ ഡി എ മുന്നണിയുടെ ഭാഗമാണ്. പി.സി. തോമസും ഇതേ മുന്നണിയിലാണ്.

ജേക്കബ് തോമസ് അടുത്ത ദിവസങ്ങളിൽ ശബരിമല സന്ദർശിച്ചത് വാർത്തയായിരുന്നു. ഇക്കാര്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ശബരിമലയിൽ മാധ്യമപ്രവർത്തകരെ കണ്ട ജേക്കബ് തോമസ് പിണറായിയെയും സർക്കാരിനെയും പരസ്യമായി വിമർശിച്ചിരുന്നു.

ജേക്കബ് തോമസിന് നേരത്തെ രാഷ്ട്രീയത്തിലിറങ്ങാൻ പദധതിയുണ്ടായിരുന്നു. എന്നാൽ പറ്റിയ അവസരം ലഭിക്കാത്തതായിരുന്നു കാരണം. കോൺഗ്രസിൽ അദ്ദേഹത്തിന് ചെന്നു കയറാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ട്. കെ.എം മാണിക്കും കെ ബാബുവിനുമെതിരെ കേസെടുത്തതും കോൺഗ്രസ് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയതും ജേക്കബ് തോമസാണ്.

ജേക്കബ് തോമസ് പിണറായിയുടെ വിശ്വസ്തനായിരുന്നു. ഇടതു ഭരണത്തിന്റെ മധുവിധു കാലത്ത് ജേക്കബ് തോമസിനെ താരമാക്കിയാണ് പിണറായി മുന്നോട്ടുനീങ്ങിയത്. ആ കട്ടിൽ കണ്ട് പനിക്കേണ്ടെന്ന പിണറായിയുടെ നിയമസഭാ ഡയലോഗ് കേരളം ഇപ്പോഴും മറന്നിട്ടില്ല. ജേക്കബ് തോമസിനെ വിജിലൻസിൽ നിന്നും മാറ്റില്ലെന്ന് പറയാനാണ് പിണറായി ഇത്തരമൊരു ഉപമ ഉപയോഗിച്ചത്. എന്നാൽ തനിക്ക് സംഭവിച്ചത് അബദ്ധമാണെന്ന് പിണറായി വൈകാതെ മനസിലാക്കി. തോളിൽ കയറിയിരുന്ന് ജേക്കബ് തോമസ് കടിച്ചപ്പോഴായിരുന്നു ഇത്. അന്ന് മന്ത്രിയായിരുന്ന ഇപി. ജയരാജനെതിരെ ജേക്കബ് തോമസ് കേസെടുക്കുമെന്ന് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി. അതോടെ പിണറായിയും ജേക്കബും തെറ്റി. പിന്നീട് ജേക്കബ് തോമസിന് കേസുകളുടെ ഘോഷയാത്രയായിരുന്നു

തുറമുഖ ഡയറക്ടർ ആയിരിക്കെ ഡ്രജിംഗ് ഉപകരണങ്ങൾ വാങ്ങിയതിൽ ഏഴു കോടിയുടെ ക്രമക്കേട് ഉണ്ടെന്ന ആരോപണമാണ് അന്വേഷിക്കാൻ സർക്കാർ ഉത്തരവായത് ശബരിമലയിൽ പോയി പിണറായി വിജയനെ കുത്തിയിളക്കിയതിന് പിന്നാലെയാണ് ജേക്കബ് തോമസിന് പണി കിട്ടിയത്. മലയിറങ്ങിയപ്പോൾ തന്നെ പണി പാഴ്സലായി വന്നു. സർക്കാർ വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഇപ്പോൾ സസ്പെൻഷനിലാണ് ഈ ഉദ്യോഗസ്ഥൻ.

കർണാടകത്തിലെ ഭൂമി കൈയേറ്റം ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ സഹായം ആവശ്യമുള്ള ധാരാളം കേസുകൾ ജേക്കബ് തോമസിന് പരിഹരിക്കാനുണ്ട്. അതിനാൽ ബി ജെ പി യുടെ സഹായം കൂടിയേ തീരൂ. പി.സി. ജോർജിനെ വരെ കൂടെ കൂട്ടിയ ബിജെപിക്ക് ജേക്കബ് തോമസ് പൊന്നാണ്. മുത്താണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (14 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (28 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (37 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

Malayali Vartha Recommends