Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും ദേശവിരുദ്ധശക്തികള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പെരുമ്പാവൂരില്‍ നിന്ന് മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തത് ആശങ്കയ്ക്കിടയാക്കുന്നു

29 NOVEMBER 2018 01:35 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ജാഗ്രത പുലര്‍ത്തണമെന്നും ദേശവിരുദ്ധശക്തികള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പെരുമ്പാവൂരില്‍ നിന്ന് മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തത് ആശങ്കയ്ക്കിടയാക്കുന്നു. ശബരിമലയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ പോലും അകലെയല്ല പെരുമ്പാവൂര്‍. നിരോധിത തീവ്രവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡിന്റെ സജീവ പ്രവര്‍ത്തകരായ മൂന്നു പേര്‍ ആണ് പരുമ്പാവൂരില്‍ പിടിയിലായത്.

അസം സ്വദേശികളാണിവര്‍. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ എറണാകുളം റൂറല്‍ പൊലീസ് ഇന്ന് രാവിലെയാണ് തീവ്രവാദികളെ കസ്റ്റഡിയിലെടുത്തത്. കുന്നത്തുനാട് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

രണ്ടാഴ്ച മുമ്പാണ് സംഘം പെരുമ്പാവൂരില്‍ എത്തിയത്. അസം പൊലീസ് ഇവര്‍ക്കെതിരെ യു.എ.പി.എ, കൊലപാതക ശ്രമം, അടിപിടി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് സംഘം മുങ്ങിയത്. പെരുമ്പാവൂരിലെത്തി സ്വകാര്യ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മൂവരും. അസം പൊലീസ് കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ബോഡോ തീവ്രവാദികള്‍ പെരുമ്പാവൂരിലുണ്ടെന്ന വിവരം ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) പൊലീസിന് കൈമാറിയത്. തുടര്‍ന്ന് ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസും ഷാഡോ പൊലീസും സംയുക്തമായി ഇവര്‍ താമസിക്കുന്ന വീട് വളഞ്ഞ് പിടികൂടാന്‍ പദ്ധതിയിട്ടത്. 

ഇവരുടെ കൈവശം ആയുധമുണ്ടെന്ന സൂചന കിട്ടിയതോടെ പൊലീസ് ഓപ്പറേഷന്‍ പുലര്‍ച്ചെയിലേക്ക് മാറ്റുകയായിരുന്നു. രാവിലെ ആറരയോടെയാണ് പ്രതികളെ പിടികൂടിയത്. ഫോണുകളും മറ്റ് രേഖകളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കൊച്ചി ഡിസിപി ജെ.ഹിമേന്ദ്രനാഥ് പറഞ്ഞു. നിലവില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഫോണുകളും മറ്റും പരിശോധിച്ച് കൂടുതല്‍ തീവ്രവാദികള്‍ ഇവരോടൊപ്പം കൊച്ചിയില്‍ എത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (20 minutes ago)

സങ്കടക്കാഴ്ചയായി... പറവൂരിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (37 minutes ago)

സാങ്കേതിക വിദ്യകളുടെ ഉപഭോക്താക്കൾ എന്ന നിലയിൽ നിന്ന് ദാതാക്കളായി മാറുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....  (45 minutes ago)

സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...  (1 hour ago)

പശ്ചിമബംഗാളിൽ ആൾക്കൂട്ട മർദ്ദനം... മലയാളി യുവാവ് കൊല്ലപ്പെട്ടു... സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ  (1 hour ago)

  ഫിഫ ലോകകപ്പ്...കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്  (1 hour ago)

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (1 hour ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (2 hours ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (2 hours ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (8 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (9 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (9 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (9 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (12 hours ago)

Malayali Vartha Recommends