Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം... മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖ് കള്ളവോട്ട് നേടി വിജയിച്ചതെന്ന കേസില്‍ കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

03 DECEMBER 2018 02:06 PM IST
മലയാളി വാര്‍ത്ത
മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുസ്ലീം ലീഗിലെ പി ബി അബ്ദുള്‍ റസാഖ് കള്ളവോട്ട് മൂലമാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസില്‍നിന്ന പിന്‍മാറില്ലെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുകേസ് സ്വയം പിന്‍വലിച്ചു പോകാന്‍ കഴിയില്ലെന്നാണു സുരേന്ദ്രനു ലഭിച്ച നിയമോപദേശം.

89 വോട്ടുകള്‍ക്കു തന്നെ പരാജയപ്പെടുത്തിയ പി.ബി.അബ്ദുല്‍ റസാഖ് എംഎല്‍എയ്‌ക്കെതിരെ സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 20നാണു റസാഖ് മരിച്ചത്.

ഇതോടെ കേസ് ഒഴിവാക്കി ഉപതിരഞ്ഞെടുപ്പിനു സുരേന്ദ്രന്‍ തയാറാകുമോ എന്നതാണു രാഷ്ട്രീയ വൃത്തങ്ങളില്‍ ഉയര്‍ന്ന ചോദ്യം. അതേസമയം, അബ്ദുല്‍ റസാഖ് മരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മകന്‍ കേസില്‍ കക്ഷിചേരും. ഇരുപക്ഷവും കേസ് ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കേസില്‍നിന്നു പിന്‍മാറുന്നില്ലെന്നു നേരത്തേ സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

പി.ബി.അബ്ദുല്‍ റസാഖ് മരിച്ച പശ്ചാത്തലത്തില്‍ കേസ് നടപടികളുമായി മുന്നോട്ടു പോകണോയെന്നു കോടതി പരാതിക്കാരനോടു ചോദിച്ചിരുന്നു. കേസില്‍നിന്നു പിന്മാറാനില്ലെന്ന നിലപാടു നേരത്തെ സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അബ്ദുല്‍ റസാഖിന്റെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണു സുരേന്ദ്രന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

മരിച്ചവരും വിദേശത്തുള്ളവരും ചേര്‍ന്ന് 259 പേരുടെ പേരില്‍ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണു സുരേന്ദ്രന്റെ വാദം. കേസില്‍ കോടതി 67 സാക്ഷികള്‍ക്കു സമന്‍സ് അയച്ചിരുന്നു. 175 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. ഹൈക്കോടതിയില്‍ പരിഗണനയിലുള്ള കേസില്‍ തീര്‍പ്പുണ്ടായശേഷം മാത്രമേ ഉപതിരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനങ്ങള്‍ ഉണ്ടാകൂ എന്ന നിലപാടിലാണു തിരഞ്ഞെടുപ്പ് കമ്മിഷന്‍.

കേസില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് അബ്ദുള്‍ റസാഖിന്റെ മകന്‍ സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. ഈ കേസില്‍ അന്തിമവിധി വരാന്‍ ഇരിക്കെയാണ് പി.ബി.അബ്ദുല്‍ റസാഖിന്റെ വിയോഗം. തുടര്‍ന്ന് കേസ് ഇനിയും തുടരണമോയെന്ന് ഹൈക്കോടതിയെ ചോദിച്ചിരുന്നുവെങ്കിലും പിന്മാറാന്‍ തയ്യാറല്ലെന്നാണ് സുരേന്ദ്രന്റെ നിലപാട്.

അബ്ദുള്‍ റസാഖിന്റെ മരണത്തോടെ 6 മാസത്തിനുള്ളില്‍ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ നിര്‍ണായകമാണ് സുരേന്ദ്രന്റെ ഹര്‍ജി. സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചാല്‍ തെരഞ്ഞെടുപ്പു നടപടികളുമായി കമ്മിഷനു മുന്നോട്ടു പോകാം. അല്ലെങ്കില്‍ കോടതി തീര്‍പ്പിനായി കാത്തിരിക്കേണ്ടി വരും.

ഇത് മുന്നില്‍ കണ്ടാണ് തന്നെ കേസില്‍ കുടുക്കിയിരിക്കുന്നതെന്നാണ് കെ. സുരേന്ദ്രന്റെ ആരോപണം. മണ്ഡലകാലം മുഴുവന്‍ തന്നെ ജയിലിലിടാനുള്ള ഗൂഢാലോചനയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എല്ലാ പൗരാവകാശങ്ങളും ലംഘിക്കപ്പെടുകയാണ്. പിണറായി വിജയന്‍ തന്നോട് പക പോക്കുകയാണ്. ഡിവൈഎഫ്‌ഐ പൊലീസുകാരെയാണ് തനിക്കെതിരെ ഉപയോഗിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് കോടതിയിലെത്തിച്ചപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.


ഇവിടെ രണ്ട് കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ശബരിമലയില്‍ സ്ത്രീയെ തടഞ്ഞുവെന്ന പരാതിയില്‍ കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചില്ല. അതിനാല്‍ അദ്ദേഹത്തിന് ജയില്‍ മോചിതനാകാന്‍ സാധിച്ചിട്ടില്ല. ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിന് പോകവെയാണ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തത്.   "
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (24 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (45 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends