Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധ്യാപകർക്ക് സസ്‌പെൻഷൻ; കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ

03 DECEMBER 2018 06:28 PM IST
മലയാളി വാര്‍ത്ത

കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. ക്ലാസിൽ പരീക്ഷ ഡ്യൂട്ടിക്കുണ്ടായിരുന്ന അധ്യാപിക നിഷ, പരീക്ഷ നടത്തിപ്പ് സ്‌കോഡിലെ അംഗങ്ങളായിരുന്ന സജിമോൻ, ലില്ലി എന്നിവരെയാണ് അന്വേഷണ വിധേയമായി. സസ്‌പെൻറ്റ് ചെയ്തത്. ആരോപണ വിധേയരായ അധ്യാപകരെ സസ്പെൻറ്റ് ചെയ്‌താൽ മാത്രമേ കോളേജ് പ്രവത്തനം ആരംഭിക്കാൻ അനുവദിക്കുള്ളു എന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ.

സ്വയം ഭരണ പദവിയുള്ള കൊല്ലം ഫാത്തിമ മാതാ കോളേജ് ഒന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിനിയായ രാഖി കൃഷ്ണ കഴിഞ്ഞ ബുധനാഴ്ചയാണ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കോപ്പിയടിക്കാൻ ശ്രമിച്ചു എന്നൊരോപിച്ചു പരീക്ഷാ ചുമതലയുള്ള അധ്യാപിക രാഖിയെ പരീക്ഷ ഹാളിൽ നിന്ന് പുറത്താക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സ്റ്റാഫ് റൂമിൽ കൊണ്ടു ചെന്ന് രാഖിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയെന്നും പരീക്ഷയിൽ നിന്ന് ഡി ബാർ ചെയ്യുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും രാഖിയുടെ സഹപാഠികൾ പറഞ്ഞിരുന്നു. അധ്യാപകർ രാഖിയുടെ അച്ഛനെ ഫോണിൽ വിളിച്ചു രാഖിയെ കുറിച്ച് മോശമായി സംസാരിച്ചിരുന്നുവെന്നും ഇതെല്ലാം സഹിക്കാതെയാണ് രാഖി ആത്മഹത്യ ചെയ്തതെന്ന് അവർ ആരോപിച്ചു രാഖിയുടെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.

മകളുടെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഖിയുടെ പിതാവ് രാധാകൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥിനിയായിരുന്ന രാഖി കൃഷ്ണയെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നതായി പിതാവ് ആരോപിക്കുന്നു. മകളുടെ മരണത്തിനു ശേഷം കോളേജധികൃതരോ അധ്യാപകരോ ഒരിക്കൽ പോലും രാഖിയുടെ കുടുംബത്തോട് സംസാരിക്കാൻ മനസ്സ് കാണിച്ചിട്ടില്ലെന്നും മകളുടെ സംസ്കാര ചടങ്ങിന് പോലും കോളേജിനെ പ്രതിനിധീകരിച്ചു ആരും പങ്കെടുത്തില്ല എന്നും രാധാകൃഷ്ണൻ പറയുന്നു. പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് വാങ്ങി ജയിച്ച തന്റെ മകൾ ഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന ആരോപണം സത്യമല്ലെന്നാണ് പിതാവിന്റെ വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (5 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (7 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (22 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (29 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends