Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ മതില്‍ പൊളിക്കുമെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവന സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, നവോത്ഥാന സംഗമത്തില്‍ പങ്കെടുക്കാനെത്തിയവരെ ജാതി സംഘടനകളാക്കി അധിക്ഷേപിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു

03 DECEMBER 2018 07:13 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച നവോത്ഥാന സംഗമത്തില്‍ പങ്കെടുക്കാനെത്തിയവരെ ജാതിസംഘടനകളാക്കിയും സമൂഹത്തിലെ എടുക്കാ ചരക്കുകളെ മുഖ്യമന്ത്രി മഹത്വവല്‍ക്കരിച്ചെന്നും പ്രതിപക്ഷനേതാവ് പ്രസ്താവിച്ചത് സാമാന്യ മര്യാദയുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംഘടനാകളോടും നേതാക്കന്‍മാരോടും എന്ത് മാത്രം പുശ്ചമനോഭാവം വെച്ചുപുലര്‍ത്തുന്നു എന്ന് മനസിലാകും. വനിതാ മതില്‍ പൊളിക്കുമെന്ന് അദ്ദേഹം പറഞ്ഞത് സ്ത്രീവിരുദ്ധമായ പ്രസ്താവനയാണ്. യാഥാസ്ഥിതിക മനോഭാവം അദ്ദേഹം ഇപ്പോഴും വെച്ചുപുലര്‍ത്തുന്നു എന്നതിന് ഉദാഹരണമാണ്. വനിതകള്‍ പാലിയംസമരത്തിലും മാറുമറയ്ക്കല്‍ സമരത്തിലും നേടിയ വിജയത്തെ അപഹസിക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്തതെന്ന് ആരെങ്കിലും കുറ്റംപറഞ്ഞാല്‍ അവരെ കുറ്റം പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള നേതാക്കന്‍മാര്‍ക്ക് ഇക്കാര്യത്തിലുള്ള ഇതേ അഭിപ്രായമാണോ എന്നത് സമൂഹം അറിയുന്നത് നല്ലതാണ്. നവോത്ഥാന ചരിത്രത്തിനെതിരായ കുറ്റകൃത്യമാണ് പ്രതിപക്ഷനേതാവ് നടത്തിയത്. കോണ്‍ഗ്രസ് എന്തുകൊണ്ട് നവോത്ഥാനത്തിനെതിരെ മുഖംതിരിച്ച് നില്‍ക്കുന്നു എന്ന് അവരുടെ മനോഭാവത്തില്‍ നിന്ന് വ്യക്തമാണ്. സര്‍ക്കാര്‍ വിളിച്ച യോഗം ജാതിസമ്മേളനമാക്കി പ്രതിപക്ഷനേതാവ് മാറ്റി. ഈ മനോഭാവം മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യോഗം തീരുമാനിച്ച വനിതാമതില്‍ പൊളിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അത് സര്‍ക്കാരിന്റെ തീരുമാനമല്ല. യോഗതീരുമാനമാണ്. യോഗത്തില്‍ വരാത്ത സംഘടനകള്‍ മോശക്കാരാണെന്ന അഭിപ്രായമില്ല. അവര്‍ വന്നിരുന്നെങ്കില്‍ അവരും പ്രതിപക്ഷനേതാവിന്റെ അധിക്ഷേപത്തിന് ഇരയായേനെ.

നിര്‍ഭാഗ്യവശാല്‍ മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എന്‍.എസ്.എസ് സ്വീകരിക്കുന്നില്ല, അവര്‍ തിരുത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. വിളിച്ച സംഘടനകളെല്ലാം നവോത്ഥാന കാലത്ത് വലിയ പങ്ക് വഹിച്ചവരാണ്. അതുകൊണ്ടാണ് അവരുടെ പിന്‍മുറക്കാരായ നേതാക്കളെ വിളിച്ചത്. അവരെ ജാതി സംഘടനകള്‍ എന്ന് വിളിച്ചത് ധിക്കാരപരമാണ്. അദ്ദേഹത്തിന്റെ പദവിക്കും പാര്‍ട്ടിക്കും ചേര്‍ന്ന നിലപാടല്ല. പദവിക്ക് ചേരാത്ത പദപ്രയോഗമാണ് അദ്ദേഹം നടത്തിയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇത് നവോത്ഥാന മൂല്യങ്ങളോടും സംഘടനകളോടും ഗുരുശ്രേഷ്ഠന്‍മാരോടും ഉത്പതിഷ്ണുക്കളോടുമുള്ള അപകീര്‍ത്തിപരമായ നിലപാടായാണ് കാണുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends