Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രക്ഷാപ്രവർത്തന ചിലവിലേയ്ക്കായി 25 കോടി രൂപ നൽകണമെന്ന് വ്യോമസേന അറിയിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളം; പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ള

03 DECEMBER 2018 08:33 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആർക്കും കൊടുത്തിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ള വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് പരിശീലനത്തിൻറെ ഭാഗമാണെന്നും അനിൽ കുമാർ ചാവ്‌ള കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനം നടത്തിയതിന്റെ ചെലവിലേക്കായി കേരളം 25 കോടി രൂപ നൽകണമെന്ന് വ്യോമസേന അറിയിച്ചതായി പ്രത്യേക പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതിന് എത്ര രൂപ ചെലവ് വന്നുവെന്ന് വ്യോമ സേന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാവിക സേനയുടെ വിശദീകരണം. നേവിയുടെ കൊച്ചി യൂണിറ്റ് പരിശീലനത്തിനാണ് പ്രാധാന്യം നൽകുന്നത്. അംഗങ്ങൾക്ക് പുറത്ത് പരിശീലനത്തിനു ലഭിച്ച അവസരമായാണ് പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കണ്ടത്. പ്രവർത്തനങ്ങൾക്കിടെയുണ്ടായ മറ്റ് ചെലവുകൾ തേയ്മാനച്ചെലവും ശമ്പളവുമാണ്.

അത് അല്ലാതെ തന്നെ ഉണ്ടാകുന്നതിനാൽ ഇതൊന്നും കണക്കാക്കിയിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്‌ള വ്യക്തമാക്കി. രക്ഷാപ്രവർത്തനമല്ല, രാജ്യത്തിന്റെ പൊതു താൽപര്യ സുരക്ഷയാണ് നേവിയുടെ ദൗത്യം. ഒരു നൂറ്റാണ്ടായി കേരള സംസ്ഥാനത്തിന്റെ സുരക്ഷയുടെയും സമ്പദ് വ്യവസ്ഥയുടെയും അവിഭാജ്യഘടകമാണ് നേവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടി നൽകണമെന്ന് നാവിക സേന.

അതേസമയം പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിന്റെ ചെലവിലേക്കായി കേരളം 25 കോടി രൂപ നൽകണമെന്ന് വ്യോമസേന അറിയിച്ചതായി പ്രത്യേക പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യങ്ങൾക്ക് പുറമെ രക്ഷാദൗത്യത്തിലേർപ്പെട്ട വിമാനങ്ങൾക്ക് കൂടി പണം നൽകേണ്ട അവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിക്കുകയായിരുന്നു.

കേന്ദ്ര സർക്കാർ പ്രളയകാലത്ത് അനുവദിച്ച റേഷൻ ധാന്യത്തിന്റെ വിലയും വ്യോമസേനയ്ക്ക് നൽകാനുള്ള തുകയും ചേർത്ത് 290 കോടി രൂപയാണ് കേരളം നൽകേണ്ടത്. വ്യോമസേനയ്ക്ക് നൽകേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞില്ലെങ്കിലും 25 കോടിയുടെ ബില്ലാണ് വ്യോമസേന നൽകിയതെന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നറിയിച്ചിരുന്നു.

പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങൾക്ക് പണമില്ലാതെ സംസ്ഥാനം വലയുമ്പോൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ വ്യോമസേനാ വിമാനങ്ങൾ ഉപയോഗിച്ചാൽ പണം ഈടാക്കുന്നത് സാധാരണമാണെന്നായിരുന്നു സേനാവൃത്തങ്ങൾ അനൗദ്യോഗികമായി നൽകിയ വിശദീകരണം.

കേരളത്തിന് സാധ്യമായ എല്ലാ സഹായവും നൽകണമെന്ന് പ്രധാനമന്ത്രി നേരിട്ട് നിർദേശിച്ചിരുന്നതായും സേന അറിയിച്ചു. സേനയുടെ എല്ലാ വിഭാഗങ്ങളും ഒറ്റമനസ്സോടെയാണ് പ്രവർത്തിച്ചതെന്നും. ചെയ്യാവുന്ന പരമാവധി സേവനങ്ങൾ ചെയ്തിട്ടുണ്ടെന്നും സേന വ്യക്തമാക്കിയിരുന്നു. വളരെ വെല്ലുവിളിയുള്ള രക്ഷാപ്രവർത്തനമായിരുന്നു കേരളത്തിലേത്. ചുരുങ്ങിയ സമയം കൊണ്ട് കേരളം മുഴുവൻ ദുരിതം ബാധിച്ചു എന്നതാണ് പ്രധാന പ്രശ്നം. പ്രതികൂല കാലാവസ്ഥയും കേരളത്തിന്റെ ഭൂപ്രകൃതിയും ജനവാസത്തിന്റേയും വീട് നിർമാണത്തിന്റെയും പ്രത്യേകതയും വെല്ലുവിളിയായി. അതെല്ലാം തരണം ചെയ്യാൻ കഴിഞ്ഞു, എയർ ചീഫ് മാർഷൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ തമ്മിൽ മികച്ച ഏകോപനമാണ് നടന്നത്. ദിവസേനയുള്ള യോഗങ്ങളിൽ പങ്കെടുത്ത് ആവശ്യങ്ങൾ മനസ്സിലാക്കിയതിനാൽ വ്യോമസേന, ആർമി, നേവി, എൻഡിആർഎഫ്, കോസ്റ്റ്ഗാർഡ് തുടങ്ങിയ സേനകൾക്ക് മികച്ച പ്രവർത്തനം നടത്താനായി. ഓരോ ജില്ലാ ആസ്ഥാനത്തും വ്യോമസേനയുടെ ഓരോ ലെയ്‌സൺ ഓഫീസറെ നിയോഗിച്ചതിനാൽ ജില്ലകളിലെ ഏകോപനവും ഫലപ്രദമായി. 20 കോടി രൂപ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. വ്യോമസേനയിലെ എല്ലാ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളവും ദുരിതാശ്വാസത്തിനായി നൽകിയിട്ടുണ്ട്.

എന്നാൽ ഇന്ത്യൻ നേവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 8.92 കോടി രൂപ സംഭാവന നൽകിയിരുന്നു. നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലൻബയാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്. ദുരന്തത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച ഏകോപനമാണ് നടന്നതെന്നും നാവിക സേനാ മേധാവി പറഞ്ഞിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ചെക്ക്, ഡ്രാഫ്റ്റ് എന്നിവ നൽകുന്നവർ നിർബന്ധമായും മേൽവിലാസം അതിനൊപ്പം എഴുതി നൽകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഇ മെയിൽ ഐ.ഡി ഉണ്ടെങ്കിൽ അതുൾപ്പെടെ പൂർണമായ വിലാസം നൽകണം. നൽകുന്നതിന് സഹായകമാകാനാണിത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends