Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിലെ ഭക്തരുടെ സൗകര്യങ്ങൾ വിലയിരുത്താനെത്തിയ മൂന്നംഗ നിരീക്ഷക സംഘം ഇന്ന് സന്നിധാനത്തെ സൗകര്യങ്ങള്‍ വിലയിരുത്തും; നിലയ്ക്കലിലെ സൗകര്യങ്ങളില്‍ തൃപതരെന്ന് നിരീക്ഷണ സമിതി... പമ്പയിൽ ആശങ്കയോടെ സർക്കാരും

04 DECEMBER 2018 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിഷയത്തിൽ മേൽനോട്ടത്തിനായാണ് ഹൈക്കോടതി മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചത്. ശബരിമലയിലെ ഭക്തരുടെ സൗകര്യങ്ങൾ വിലയിരുത്താനെത്തിയ മൂന്നംഗ നിരീക്ഷക സംഘം ഇന്ന് സന്നിധാനത്തെ സൗകര്യങ്ങള്‍ വിലയിരുത്തും. സന്ദര്‍ശനത്തിന് ശേഷം സന്നിധാനത്തെ അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും സമിതി നിര്‍ദ്ദേശങ്ങള്‍ നല്‍കും.ഇന്നലെ രാത്രി പമ്പയിലാണ് ജസ്റ്റിസ് പി ആര്‍ രാമനും ജസ്റ്റിസ് സിരിജഗനും തങ്ങിയത്.

സമിതിയിലെ മറ്റൊരു അംഗമായ ഡിജിപി എ ഹേമചന്ദ്രൻ രാത്രി തന്നെ സന്നിധാനത്ത് എത്തി. ഇന്നലെ പമ്പയിൽ ആണ് സംഘം സന്ദര്‍ശനം നടത്തിയത്. മുപ്പത് ശുചിമുറികൾക്കൂടി അടിയന്തരമായി ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ച സംഘം ത്രിവേണിയിലെ ബസ് പാർക്കിംങ് കൂടുതൽ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്ന കാര്യം സർക്കാർ ആലോചിക്കണമെന്നും പറഞ്ഞു. ഇന്നലെ നിലയ്ക്കലെത്തിയ സമിതി കുടിവെള്ള ശുദ്ധീകരണത്തിനുള്ള റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ്, തീര്‍ഥാടകര്‍ക്ക് വിരിവെക്കാനുള്ള തീര്‍ഥാടകകേന്ദ്രം, കക്കൂസുകള്‍, പാര്‍ക്കിങ് സൗകര്യം, ബസ്സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി ജീവനക്കാരുടെയും പോലീസുകാരുടെയും താമസ സൗകര്യം, ആശുപത്രി എന്നിവയൊക്കെ പരിശോധിച്ചു.

നിലയ്ക്കലിലെ സൗകര്യങ്ങള്‍ തൃപ്തികരമാണെന്നും സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണുണ്ടായതെന്നും സമിതി അറിയിച്ചു.ഇത് സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കി. ആ പ്രചാരണം ശരിയല്ലെന്ന് മാധ്യമങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ഡിജിപി എ ഹേമചന്ദ്രന്‍ പറഞ്ഞു. പമ്പയില്‍ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യമാണെന്നും വനംവകുപ്പിന്റെ സഹകരണത്തോടെ സ്ഥലം കണ്ടെത്തണമെന്നും സമിതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ത്രിവേണി പാലത്തിലെ സൗകര്യങ്ങളും പമ്പയിലെ ക്ലോക്ക് മുറി, ശൗചാലയങ്ങള്‍ എന്നിവിടങ്ങളിലും പരിശോധനന നടത്തി.

മല-മൂത്ര വിസര്‍ജ്യത്തിന്റെ ഫലമായി പമ്പയിലും പരിസരത്തും അസഹനീയമായ ദുര്‍ഗന്ധം നിലനില്‍ക്കുന്നതായും സമിതി അംഗങ്ങള്‍ പറഞ്ഞു.മുപ്പത് ശുചിമുറികള്‍ക്കൂടി അടിയന്തരമായി ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച സംഘം ത്രിവേണിയിലെ ബസ് പാര്‍ക്കിംങ് കൂടുതല്‍ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമെന്നും പറഞ്ഞു. ഇന്നലെ നിലയ്ക്കലെത്തി സൗകര്യങ്ങള്‍ വിലയിരുത്തിയ സമിതി അംഗങ്ങളായ ജസ്റ്റിസ് പി ആര്‍ രാമനും ജസ്റ്റിസ് സിരിജഗനും പമ്പയിലായിരുന്നു തങ്ങിയത്. മറ്റൊരു അംഗമായ ഡിജിപി എ ഹേമചന്ദ്രന്‍ രാത്രി തന്നെ സന്നിധാനത്ത് എത്തിയിരുന്നു. മേല്‍നോട്ട സമിതിയെ ഏല്‍പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹൈക്കോടതി നിര്‍ദേശം സര്‍ക്കാര്‍ കോടതിയില്‍ കേസ് കൈകാര്യം ചെയ്തതിലെ വീഴ്ച കൊണ്ടുണ്ടായതാണെന്ന വിലയിരുത്തലിലാണ് നടപടി.

സുപ്രീം കോടതിയെ സമീപിക്കാനായി മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. കോടതിയില്‍ സര്‍ക്കാരിന്റെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനുള്ള പരമാധികാരം ബോധ്യപ്പെടുത്തനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. സര്‍ക്കാരിന്റെയും കോടതിയുടെയും അധികാര വ്യത്യാസങ്ങളും സര്‍ക്കാര്‍ ഉന്നയിക്കും. അതേസമയം , ശബരിമലയിലെ നിരോധനാജ്ഞയുള്‍പ്പെടെയുള്ള ഒരു പൊലീസ് നടപടികളിലും ഇടപെടില്ലെന്ന് സമിതിയംഗം റിട്ടയേഡ് ജസ്റ്റിസ് പി ആര്‍ രാമന്‍ വ്യക്തമാക്കിയിരുന്നു.ജസ്റ്റിസ് എസ് സിരിജഗന്‍, ഡിജിപി എ ഹേമചന്ദ്രന്‍ എന്നിവരാണ് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി യിലെ മറ്റ് അംഗങ്ങള്‍. എന്നാൽ , മേല്‍നോട്ട സമിതിയെ ഏല്‍പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. പ്രശ്‌നങ്ങളില്‍ ഉടനടി തീരുമാനമെടുക്കാന്‍ അധികാരമുള്ള സമിതി വരുന്നതോടെ ശബരിമലയില്‍ സര്‍ക്കാരിന്റെ ആധിപത്യം നഷ്‌ടമാകുമെന്ന സാഹചര്യത്തിലാണിത്‌.ഹൈക്കോടതിയുടേത് ഭരണഘടനാവിരുദ്ധ നടപടി എന്നാണ് സർക്കാരിന്‍റെ വാദം.

ഇതുസംബന്ധിച്ച ഹര്‍ജി ബുധനാഴ്ച നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന 52 ഹർജികളും സുപ്രീംകോടതി പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെടും. യുവതീപ്രവേശനം സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ജനുവരി 22-നു പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കെയാണു സര്‍ക്കാരും അവിടേക്കു പോകുന്നത്‌. നിരീക്ഷണ സമിതിയെ നിയോഗിക്കുന്നതിനു മുമ്പ്‌ സര്‍ക്കാരിനോട്‌ ആലോചിച്ചില്ലെന്നു ചൂണ്ടിക്കാട്ടും.

സുപ്രീം കോടതിവിധി നടപ്പാക്കുന്നതിനെപ്പറ്റി ഹൈക്കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമാകുന്നതുവരെ എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ വ്യക്‌തത വരുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. സുപ്രീം കോടതിയെ സമീപിക്കാനായി മുതിര്‍ന്ന അഭിഭാഷകനെ ചുമതലപ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. കോടതിയില്‍ സര്‍ക്കാരിന്റെ ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കാനുള്ള പരമാധികാരം ബോധ്യപ്പെടുത്തനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. സര്‍ക്കാരിന്റെയും കോടതിയുടെയും അധികാര വ്യത്യാസങ്ങളും സര്‍ക്കാര്‍ ഉന്നയിക്കും.

യുവതീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ എതിര്‍പ്പും സംഘര്‍ഷ സാഹചര്യവും സുപ്രീം കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. അതിനുള്ള നടപടിക്കിടെയാണു ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്‌. അതു പഠിച്ചതിനു ശേഷമാണ്‌ഇക്കാര്യങ്ങൾ കൂടി ഉന്നയിച്ചു സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends