Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകളെ കണ്ടാലുടൻ ചിത്രങ്ങൾ പകർത്തും... ഫോട്ടോഷോപ്പില്‍ എഡിറ്റു ചെയ്‌തു നഗ്‌നചിത്രങ്ങളാക്കി വാട്‌സ്‌ അപ്പില്‍ പ്രദർശിപ്പിക്കും; പിന്നെ ആ ചിത്രങ്ങൾ ഉപയോഗിച്ച് കാട്ടിക്കൂട്ടുന്നതൊക്കെ ഒരൊന്നൊന്നര പണിയാ; കോട്ടയം നീണ്ടൂര്‍ മഠത്തിപ്പറമ്ബില്‍ എം.വി. അനീഷ്‌ എന്ന മുത്തു പിടിയിലായപ്പോൾ പുറത്ത് വരുന്നത്...

04 DECEMBER 2018 10:20 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ കണ്ടാലുടൻ ചിത്രങ്ങൾ പകർത്തും. കോട്ടയം നീണ്ടൂര്‍ മഠത്തിപ്പറമ്ബില്‍ എം.വി. അനീഷ്‌ എന്ന മുത്തു പിടിയിലായപ്പോൾ പുറത്ത് വരുന്നത് ആരെയും ഞെട്ടിക്കുന്ന കാര്യങ്ങളാ. ഏറ്റുമാനൂര്‍ വില്ലേജ്‌ ഓഫീസിനു സമീപം പിക്‌സലല്‍ ഡിസൈന്‍ പാര്‍ക്ക്‌ എന്ന പേരില്‍ കമ്ബ്യൂട്ടര്‍ സ്‌ഥാപനം നടത്തുന്ന നീണ്ടൂര്‍ മഠത്തിപ്പറമ്ബില്‍ വീട്ടില്‍ എം.വി. അനീഷ്‌(മുത്തു )ആണു പിടിയിലായത്‌. ഇന്റര്‍നെറ്റില്‍ നിന്നും വെര്‍ച്വല്‍ നമ്ബര്‍ എടുത്തു വാട്‌സ്‌ ആപ്‌ അക്കൗണ്ട്‌ അക്‌ടിറ്റിവേറ്റ്‌ ചെയ്യുന്ന ഇയാള്‍ പരിചയമുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ ഫെയ്‌സ്‌ബുക്കില്‍ നിന്നു ഡൗണ്‍ലോഡ്‌ ചെയ്‌തു നഗ്‌നഫോട്ടോകളായി മാറ്റിയ ശേഷം അവരുടെ വാട്‌സ്‌ ആപ്‌ നമ്ബരിലേക്കു അയച്ചുകൊടുക്കുയാണ്‌ ചെയ്യുന്നത്‌.

ഈ ഫോട്ടോ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കാതിരിക്കണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്യും. പരാതി നല്‍കിയാല്‍ ഫോട്ടോ ഇന്റര്‍നെറ്റില്‍ അപ്പ്‌ ലോഡ്‌ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയുമാണ്‌ ഇയാളുടെ രീതി. ഇത്തരത്തില്‍ ഭീഷണിക്കിരയായ വീട്ടമ്മയില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ്‌ ആവശ്യപ്പെട്ടത്‌. ഇതോടെ അവര്‍ കോട്ടയം ഡിവൈ.എസ്‌.പിയ്‌ക്കു പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസിന്റെ നിര്‍ദേശമനുസരിച്ച്‌ രൂപ തരാം എന്നു വീട്ടമ്മ സമ്മതിച്ചു. രാവിലെ ഏറ്റുമാനൂര്‍ ബസ്‌ സ്‌റ്റാന്‍ഡിലെത്താന്‍ ഇയാള്‍ വീട്ടമ്മയോട്‌ ആവശ്യപ്പെട്ടു.

ഇതനുസരിച്ച്‌ അവര്‍ അവിടെയെത്തുകയും പിന്നീട്‌ വാട്‌സ്‌ആപ്‌ മെസേജുകളിലൂടെ വൈക്കം റോഡില്‍ വില്ലേജ്‌ ഓഫീസിനു മുന്‍പില്‍ എത്തി വലത്തേക്കുള്ള വഴിയില്‍ തിരിഞ്ഞു കാണുന്ന കെട്ടിടത്തിന്റെ പടിക്കെട്ടില്‍ പണം വച്ചിട്ടു പോകാനും ഇയാള്‍ നിര്‍ദേശിച്ചു. ഇതനുസരിച്ചു വീട്ടമ്മ പണം വച്ചു മടങ്ങി. അവരുടെ നീക്കങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന പോലീസ്‌ രംഗം നിരീക്ഷിച്ചുകൊണ്ടിരുന്ന ഇയാളെ ഫോണ്‍ സഹിതം പിടികൂടുകയായിരുന്നു. ഇയാള്‍ ഇതിനു മുന്‍പു വധശ്രമക്കേസിലും പ്രതിയായിട്ടുണ്ട്‌.

കോട്ടയം ഡിവൈ.എസ്‌.പി യുടെ നിര്‍ദേശാനുസരണം ഏറ്റുമാനൂര്‍ എസ്‌ എച്ച്‌.ഓ. എ.ജെ തോമസ്‌, കോട്ടയം ഡി വൈ.എസ്‌.പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലിസ്‌ ഓഫീസര്‍ കെ.ആര്‍. അരുണ്‍ കുമാര്‍, എ.എസ്‌.ഐ കെ.ആര്‍ പ്രസാദ്‌ എന്നിവര്‍ നടത്തിയ നീക്കത്തിനോടുവിലാണ്‌ ഇയാള്‍ പിടിയിലാകുന്നത്‌. ഇതേ രീതിയില്‍ ആറോളം സ്‌ത്രീകളെ ഇയാള്‍ വലയില്‍ വീഴ്‌ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. സ്‌ത്രീകളുടെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ എഡിറ്റു ചെയ്‌തു നഗ്‌നചിത്രങ്ങളാക്കി വാട്‌സ്‌ അപ്പില്‍ അയച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവാവിനെ പോലീസ് കീഴ്പ്പെടുത്തിയത് വളരെ തന്ത്രപരമായായിരുന്നു. കോട്ടയം ഡിവൈ.എസ്‌.പി. ആര്‍. ശ്രീകുമാറിനു നാല്‍പതുകാരിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിനോടുവിലാണ്‌ ഇയാളെ പിടികൂടിയത്‌.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (10 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (13 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends