Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശിവഗിരി ഭക്തരും ഇടയുന്നു ... ശിവഗിരി തീത്ഥാടനത്തിൽ ഏറ്റവും അധികം പങ്കെടുക്കുന്ന ' സ്ത്രീകളെ ഒഴിവാക്കാനോ വനിതാ മതിൽ ; തർക്കം തുടരുന്നു

04 DECEMBER 2018 12:42 PM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ഒറ്റപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നവോത്ഥാന മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനും സ്ത്രീ സമത്വത്തെ ശക്തിപ്പെടുത്താനും എന്ന പേരിൽ രൂപീകരിച്ച ജനുവരി ഒന്നിന് മുഖ്യമന്ത്രി മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാമതിൽ സമൂഹത്തെ വർഗീയമായി വിഭജിക്കാനും ജാതിയുടെയും മതത്തിന്റെയും പേരിൽ ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനും ശിവഗിരി തീര്‍ഥാടനം തകര്‍ക്കാനും.


ജാതീയമായി എക്കാലവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ കണ്ണിലെ കരടുകളാണ് ശബരിമല, ശിവഗിരി തീര്‍ഥാടനങ്ങള്‍.

കേരളത്തിന്റെ ആധ്യാത്മിക ഉണര്‍വിന് നേതൃത്വം വഹിക്കുന്ന രണ്ട് തീര്‍ഥാടനങ്ങളും അലങ്കോലമാക്കുക എന്ന ഒരൊറ്റ ലക്ഷ്യമാണ് സിപിഎം ഇവിടെ പയറ്റുന്നത്. ഇതില്‍ പിന്നാക്ക സമുദായങ്ങളും കരുക്കളായിയെന്നതാണ് ശ്രീനാരായണീയരെ അത്യന്തം വേദനിപ്പിക്കുന്നത്.

ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നു വരെയാണ് ശിവഗിരി തീര്‍ഥാടനം. ഇതില്‍ പ്രധാനപ്പെട്ട ദിവസം ജനുവരി ഒന്നാണ്. ഈ ദിവസം തന്നെയാണ് വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചതും, ഇതിന്റെ നേതൃത്വം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് നല്‍കിയതും. ഇത് ബോധപൂര്‍വമായ കരുനീക്കമാണെന്നാണ് സൂചന.

ശിവഗിരി തീര്‍ഥാടനത്തില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തമുള്ളത് സ്ത്രീകള്‍ക്കാണ്. അന്നേദിവസം മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചതിലൂടെ സ്ത്രീകളെ ശിവഗിരി തീര്‍ഥാടനത്തില്‍ നിന്ന് അകറ്റുക എന്ന ലക്ഷ്യമാണെന്നും ആക്ഷേപം ഉയരുന്നു. വിഭജിച്ച് ഭരിക്കുക എന്ന തന്ത്രം ഇവിടെ സമര്‍ത്ഥമായി പ്രയോഗിക്കുകയാണ് ഇടതുപക്ഷം. അതിന് കരുക്കളാക്കുന്നതാകട്ടെ ശബരിമലയേയും ശിവഗിരിയേയും.

1103ല്‍ കോട്ടയം നാഗമ്പടം ക്ഷേത്രത്തിനരികിലുള്ള മാവിന്‍ ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന ശ്രീനാരായണ ഗുരുവാണ് ശിവഗിരി തീര്‍ഥാടനത്തിന് അനുമതി നല്‍കിയത്. തീര്‍ഥാടന ദിവസമായി പുതുവര്‍ഷ ദിനമായ ജനുവരി ഒന്ന് നിശ്ചയിച്ച് നല്‍കിയതും ഗുരുവായിരുന്നു. പഞ്ചശുദ്ധി പാലിച്ച് എല്ലാവര്‍ക്കും തീര്‍ഥാടനം നടത്താമെന്നും ഗുരു നിര്‍ദേശിച്ചു.

ശ്രീനാരായണ ഗുരുദേവന്‍ പ്രതിലോമകാരിയായ വ്യക്തി മാത്രമാണെന്ന് പ്രസംഗിച്ചും, പുസ്തകം എഴുതിയും അധിക്ഷേപിച്ച്, അരുവിപ്പുറം പ്രതിഷ്ഠാ വാര്‍ഷികം പരസ്യമായി ബഹിഷ്‌കരിച്ചു ഇഎംഎസ്. കണ്ണൂര്‍ ജില്ലയില്‍ ഗുരുദേവനെ കുരിശില്‍ തറച്ച്, കഴുത്തില്‍ കയറിട്ട് കുരുക്കി അധിക്ഷേപിച്ചു അദ്ദേഹത്തിന്റെ പിന്‍മുറക്കാരായ സിപിഎമ്മുകാര്‍. അവരിപ്പോള്‍ ശിവഗിരി തീര്‍ഥാടനത്തേയും തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം.

ഇതിനുപുറമെ വനിതാ മതിൽ രൂപീകരിച്ചതിനെതിരെ സിപിഎമ്മിലും , എൽഡിഎഫിലും ഉൾപ്പെടെ കടുത്ത പ്രതിഷേധ വും ഉയരുന്നു.വനിതാമതില്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപനദിവസം സംഘടിപ്പിക്കാനുള്ള നീക്കം വിമര്‍ശനവിധേയമായതോടെ എസ്‌.എന്‍.ഡി.പി. യോഗനേതൃത്വവും മൊത്തത്തിൽ വെട്ടിലായിരിക്കുകയാണ്.

വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടതുമുന്നണിയുമായി ആലോചിക്കാതെയാണ് സാമുദായികസംഘടനകളുടെ യോഗം വിളിച്ചതെന്നു ഘടകകക്ഷികള്‍ ആരോപിക്കുന്നു. "നമ്മളിലുള്ളതു മാനവരക്‌തം" എന്ന മുദ്രാവാക്യമുയര്‍ത്തിയ സി.പി.എംതന്നെ ജാതി സംഘടനകളുടെ യോഗം വിളിച്ചതാണു ചോദ്യംചെയ്യപ്പെടുന്നതും.


യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണു നവോത്ഥാന മുന്നണിയുടെ ചെയര്‍മാന്‍. യോഗത്തിന്റെ മറ്റു പ്രമുഖനേതാക്കളായ സുഭാഷ്‌ ബോസ്‌, എം.പി. ശ്രീകുമാര്‍, അനില്‍ തറനിലം, കെ.ജി. തങ്കപ്പന്‍, സുരേഷ്‌ ബാബു തുടങ്ങിയവര്‍ എന്‍.ഡി.എ. മുന്നണിയിലുള്ള ബി.ഡി.ജെ.എസിന്റെ ഭാഗമാണ്. ഇതോടെ എസ്‌.എന്‍.ഡി.പി. യോഗത്തില്‍ വനിതാമതില്‍ ചേരിതിരിവിനു കാരണമായി വഴിതെളിഞ്ഞു .


സംഘാടകസമിതി രൂപീകരണം മുതല്‍ സംഭവിച്ച എല്ലാ പാളിച്ചകള്‍ക്കു വീഴ്ചകൾക്കും വന്‍വില നല്‍കേണ്ടിവരുമെന്നാണ് സി.പി.എമ്മില്‍നിന്നു തന്നെ ഉയർന്നു വരുന്ന കടുത്ത വിമര്‍ശനം.


ഇത് കൂടാതെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ഇരുപതോളം സംഘടനകള്‍ വനിതാമതിലിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്‌തു. കേരള ബ്രാഹ്‌മണസഭയും വി.എസ്‌.ഡി.പിയും പരിപാടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി.

ശിവഗിരി തീര്‍ഥാടനത്തിന്റെ സമാപനദിവസം വനിതാമതില്‍ സംഘടിപ്പിക്കുന്നതിനെതിരേ ശ്രീനാരായണ ധര്‍മസംഘം ട്രസ്‌റ്റും ശിവഗിരി മഠവും മുഖ്യമന്ത്രിക്കു പരാതി നല്‍കും.

ശ്രീനാരായണ ധര്‍മവേദിയെ പ്രതിനിധീകരിച്ചു സി.കെ. വിദ്യാസാഗര്‍ വനിതാമതില്‍ സംഘാടകസമിതിയില്‍ ഉള്‍പ്പെട്ടതിനെതിരേ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ്‌ മുഖ്യമന്ത്രിക്കു പരാതി നല്‍കി.

വിദ്യാസാഗറിന് ധര്‍മവേദിയുമായി ബന്ധമില്ലെന്നു പരാതിയില്‍ വ്യക്‌തമാക്കുന്നു. കെ.പി.എം.എസില്‍നിന്നു പുന്നല ശ്രീകുമാറിനെ സര്‍ക്കാര്‍ ഒപ്പം നിര്‍ത്തിയെങ്കിലും തുറവൂര്‍ സുരേഷ്‌ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എന്‍.ഡി.എയുടെ ഭാഗമാണ്‌. എന്‍.എസ്‌.എസ്‌, യോഗക്ഷേമസഭ, ക്ഷത്രിയസഭ, നമ്പ്യാര്‍ സഭ തുടങ്ങിയ മുന്നോക്കസംഘടനകള്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വനിതാ മതിലിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നു.' പഞ്ചസാരയില്‍ പൊതിഞ്ഞ പാഷാണമാണ് വനിതാ മതില്‍' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പരിപാടി നടത്താന്‍ ഏതാനും സംഘടനകളെ വിളിച്ചുവരുത്തി വനിതാമതില്‍ സംഘടിപ്പിക്കുന്നത് നിഷേധാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമലയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുകുമാരന്‍ നായര്‍ പത്രക്കുറിപ്പിലൂടെ വിമര്‍ശിച്ചു. യുവതീ പ്രവേശനത്തിന് നവോത്ഥാനവുമായി ബന്ധമില്ല. സവര്‍ണ, അവര്‍ണ ചേരിതിരിവോ ജാതിസ്പര്‍ദ്ധയോ സൃഷ്ടിച്ച് ശബരിമല വിഷയത്തില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിക്കുന്നു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (6 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (21 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (28 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends