Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിമാനത്താവള കവാടം ഉപരോധിച്ച് പ്രദേശവാസികള്‍

04 DECEMBER 2018 01:11 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രദേശവാസികള്‍ക്ക് ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വിമാനത്താവള കവാടം ഉപരോധിച്ചു. ഇന്നു രാവിലെയാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ കല്ലേരിക്കരയിലെ കവാടം ഉപരോധിച്ചത്. പിന്നീട് കിയാല്‍ എം.ഡിക്ക് നിവേദനം നല്‍കാമെന്ന പോലീസിന്റെ ഉറപ്പില്‍മേല്‍ രണ്ടു മണിക്കൂറിനു ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

വിമാനത്താവളം നിര്‍മാണം ആരംഭിക്കുന്നത് മുതല്‍ ജോലിയിലുള്ളവരെ പരിഗണിക്കാതെ ജില്ലയിലെ വിവിധ മേഖലയിലുള്ളവര്‍ക്ക് ജോലി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കല്ലേരിക്കര പ്രദേശവാസികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് കവാടം ഉപരോധിച്ചത്. രാവിലെ ഏഴുമണിയോടെ കവാടത്തിലെത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മട്ടന്നൂര്‍ എസ്.ഐ ശിവന്‍ ചോടേത്ത് സമരക്കാരുമായി സംസാരിച്ചുവെങ്കിലും സമരത്തില്‍ നിന്നു പിന്‍മാറിയില്ല.

തുടര്‍ന്ന് കിയാല്‍ എം.ഡിയുമായി പൊലീസ് സംസാരിച്ചു. എം.ഡിയെ കണ്ടു നിവേദനം നല്‍കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയതോടെ ഒമ്പതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.വര്‍ഷങ്ങളായി വിമാനത്താവളത്തില്‍ വിവിധ മേഖലയില്‍ ജോലി ചെയ്യുന്ന 170 ഓളം പേരെ പരിഗണിക്കാതെ പുറത്തുള്ളവര്‍ക്ക് ജോലി നല്‍കുകയായിരുന്നുവത്രെ. ജോലി ലഭിക്കുന്നതിനു കിയാല്‍ ആവശ്യപ്പെട്ടതു പ്രകാരം അപേക്ഷയു പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ നല്‍കിയെങ്കിലും പരിഗണിച്ചില്ലെന്നു സമരക്കാര്‍ പറയുന്നു. 29 വയസു മുതല്‍ 60 വയസുവരെയുള്ള സ്ത്രീകളാണ് വിമാനത്താവളത്തില്‍ ക്ലീനിംഗിനും ചെടിനടലിനും ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നത്. വര്‍ഷങ്ങളോളം വെയിലും മഴയും കൊണ്ടു ജോലി ചെയ്ത തങ്ങളെ പരിഗണിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നു തൊഴിലാളികള്‍.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (4 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (6 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (21 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (28 minutes ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (1 hour ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (1 hour ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (11 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (12 hours ago)

Malayali Vartha Recommends