Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

മുഖ്യമന്ത്രിയാവാനില്ലന്ന് കെഎം മാണി; യുഡിഎഫില്‍ ഉറച്ച് നില്‍ക്കും, വിജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ നയതന്ത്രജ്ഞത

19 NOVEMBER 2014 09:31 AM IST
മലയാളി വാര്‍ത്ത.

മുഖ്യമന്ത്രിയാവാനില്ലെന്നും യുഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനകാര്യമന്ത്രിയുമായ കെഎം മാണി പറഞ്ഞു. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. മാണിയുടെ തീരുമാനത്തിലൂടെ വിജയിച്ചത് ഉമ്മന്‍ചാണ്ടിയുടെ നയതന്ത്രജ്ഞതയാണെന്ന് വിലയിരുത്തുന്നു.
ബാര്‍കോഴ വിവാദം ഉണ്ടാക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണന്ന് യോഗത്തില്‍ ഒരുവിഭാഗം നേതാക്കല്‍ ഉന്നയിച്ചു. ഉമ്മന്‍ചാണ്ടി ബാര്‍വിവാദം അഴിച്ചുവിടുകയും സമരം ചെയ്യാനായി ഇടതുമുന്നണിയെ പ്രേരിപ്പിക്കുയും ചെയ്തുവെന്നും ആരോപണമുണ്ട്. ചിഫ് വിപ്പ് പിസി ജോര്‍ജ്ജും ഒരു ചാനല്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ പേര് ആദ്യം തന്നെ പറഞ്ഞിരുന്നു. മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ പോകുന്നത് തടയാന്‍ ഉമ്മന്‍ചാണ്ടിയുണ്ടാക്കിയ വജ്രപൂട്ടാണിതെന്നും ആക്ഷേപമുണ്ട്. മാണി യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയാല്‍ അത് തിരിച്ചടിയാവുന്നത് ഉമ്മന്‍ചാണ്ടിക്കാണ്. മാത്രമല്ല മാണിപോയാല്‍ പകരം സിപിഐയെ കൂട്ടുപിടിച്ച് ഭരണം നിലനിര്‍ത്താനും ഉമ്മന്‍ചാണ്ടി വിചാരിച്ചിരുന്നു. അത് മുന്നില്‍കണ്ടാണ് ഉമ്മന്‍ചാണ്ടി സിപിഐയെ സിപിഎമ്മുമായി തമ്മിലടിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ തന്ത്രം വിജയിച്ചതിന് തെളിവാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറിയും പന്ന്യന്‍ രവീന്ദ്രനും തമ്മിലുള്ള പരസ്യ വിഴുപ്പലക്കല്‍. മാണിയെ മെരുക്കാനുള്ള ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍ എന്നിവരുടെ ഗൂഡതന്ത്രമാണ് ഇവിടെ വിജയിച്ചത്.
പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി മുഖ്യമന്ത്രിയാകാതിരിക്കാന്‍ നടന്ന ഗൂഢാലോചനയുടെ ഫലമാണു ബാര്‍ കോഴയാരോപണമെന്നു പാര്‍ട്ടിയിലെ ചില നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാണിയുടെ പിന്മാറ്റം. മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമില്ലെന്നും ഒതുങ്ങിക്കഴിയാന്‍ അനുവദിക്കണമെന്നുമായിരുന്നു ഇന്നലെ നടന്ന യോഗത്തിനുശേഷം മാണിയുടെ പ്രതികരണം.പാര്‍ട്ടി സംസ്ഥാനസമിതി ഓഫീസില്‍ നടന്ന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ മാണി ഇടതുമുന്നണിക്കും ബാര്‍ ഉടമകള്‍ക്കുമെതിരേ രൂക്ഷമായാണ് പ്രതികരിച്ചത്. കോഴയാരോപണം നടത്തിയ ബാര്‍ ഉടമകള്‍ക്കും ഇടതുമുന്നണിക്കും ഒരേ ലക്ഷ്യമാണ്. ആരോപണം സര്‍ക്കാരിനെ അട്ടിമറിക്കാനായിരുന്നു. അതുകൊണ്ടുതന്നെ എല്‍.ഡി.എഫ്. പ്രഖ്യാപിച്ച സമരം യു.ഡി.എഫിനെതിരേയാണ്. കേരളാ കോണ്‍ഗ്രസ് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയാണ്. എല്‍.ഡി.എഫിലേക്കു പോകേണ്ട ആവശ്യമില്ല. തങ്ങള്‍ ഇടതുമുന്നണിയിലേക്കു ചെല്ലുമെന്ന ആശങ്കയാണു സി.പി.ഐയുടെ പ്രതികരണങ്ങള്‍ക്കു പിന്നില്‍. എല്‍.ഡി.എഫില്‍ എടുക്കണമെന്ന അപേക്ഷയുമായി ആരെയും സമീപിച്ചിട്ടില്ല. പ്രതിപക്ഷം പ്രഖ്യാപിച്ച സമരം ചര്‍ച്ചചെയ്യണമെന്നുയു.ഡി.എഫ്. യോഗത്തില്‍ ആവശ്യപ്പെടും. ആരോപണമുന്നയിച്ച ബിജു രമേശിനു പിന്നില്‍ കേരളാ കോണ്‍ഗ്രസുകാരല്ല.
കോഴവിവാദം ബാര്‍ ഉടമകളുമായി സി.പി.ഐ. നടത്തുന്ന നാടകമാണെന്നു പത്രസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി പി.ജെ. ജോസഫ് ആരോപിച്ചു. ഒരു തെളിവുമില്ലാത്ത ആരോപണം മാണിയെ വെട്ടിലാക്കാനും കേരളാ കോണ്‍ഗ്രസിനെ ശിഥിലമാക്കാനും ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു.ആരോപണത്തിനു പിന്നില്‍ രാഷ്ട്രീയഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്നാല്‍, അതിനു പിന്നില്‍ ഏതു പാര്‍ട്ടിയാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും നേതാക്കള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (34 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (38 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (49 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (53 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends