ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം. ചൊവ്വാഴ്‌ച രാത്രി 10.15ഓടെയാണ് ഭൂചലനമുണ്ടായത്.
ഭൂമിയിൽ 13 കിലോമീറ്റർ ഉള്ളിലായാണ് പ്രഭവകേന്ദ്രമെന്നാണ് സൂചനകളുള്ളത്. ഉത്തരാഖണ്ഡിന് പുറമേ വടക്കേഇന്ത്യയിലെ വിവിധയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു.
ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് അനുഭവപ്പെട്ടത്. രാജ്യത്ത് വിവിധയിടങ്ങളിൽ ചെറിയതോതിൽ കുലുക്കം അനുഭവപ്പെട്ടതായി പ്രദേശവാസികളും വ്യക്തമാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























