അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ഗോൾ ജയം

നീലക്കുപ്പായമണിഞ്ഞ് പന്തുമായി പായുന്ന ആ മാന്ത്രികക്കാലുകൾ ഇനി രാജ്യത്തിനായി കളത്തിലില്ല. അർജന്റീനയ്ക്കായുള്ള അവസാന മത്സരം പൂർത്തിയാക്കി ഇതിഹാസ താരം ലയണൽമെസി . അർജന്റീനയ്‌ക്കായി 21 വർഷം കളിച്ചശേഷമാണ് മെസി വിരമിക്കുന്നത്. ബ്യൂണസ് ഐറിസിലെ മോണ്യുമെന്റൽ സ്‌റ്റേഡിയത്തിൽ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസിയുടെ അവസാന ദേശീയ മത്സരം നടന്നത്.
മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് അർജന്റീന ബെനിനെ തകർത്തു. മെസിയുടെ വകയായിരുന്നു മൂന്നാംഗോൾ. മറ്റ് രണ്ടു ഗോളുകളും മെസിയുടെ അസിസ്റ്റിൽ നിന്നായിരുന്നു. നിക്കോളാസ് ഓട്ടോമെൻഡിയും നിക്കോ പാസുമാണ് മെസിയുടെ അസിസ്റ്റിൽ ഗോളുകൾ നേടിയത്.
ലോകകപ്പടക്കം ദേശീയ കുപ്പായത്തിൽ സർവതും നേടി ഇതിഹാസതാരമായാണ് പടിയിറക്കം.
മെസ്സിയുടെ ജഴ്സി നമ്പരായ പത്തിനെ സൂചിപ്പിച്ചു കൊണ്ട് കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു. ദേശീയഗാനം ആലപിച്ച സമയത്ത് മെസി വികാരാധീനനായി. ബെനിൻ താരങ്ങളെത്തി മെസിക്ക് ഹസ്തദാനം നൽകുകയും ചെയ്തു. ഗാലറിയിൽ ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി മെസിയുടെ പേര് ആർത്തുവിളിച്ചു. അർജന്റീന- ബെനിൻ താരങ്ങളും മെസിയെ കൈയടിച്ച് ആദരിച്ചു. ബെനിൻ നായകൻ സെസി ഡി അൽമെയ്ദ പ്രത്യേക ഉപഹാരവും മെസിക്ക് സമ്മാനിക്കുകയും ചെയ്തു.
71ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു അർജന്റീനയ്ക്കായുള്ള മെസിയുടെ അവസാന ഗോൾ. ഇതോടെ മെസിയുടെ ഗോൾനേട്ടം 126 ആയി. 70 അസിസ്റ്റുകളും നൽകിയാണ് ദേശീയ ടീമിനോട് മെസി വിടപറയുന്നത്
. ലോകകപ്പ് ഫുട്‌ബോളിൽ സ്‌പെയ്‌നിനെതിരായ ഫൈനൽ തോൽവിയും പിന്നാലെ അച്ഛൻ ഹോർഗെ മെസിയുടെ മരണവുമാണ് മെസിയെ ഉലച്ചത്. ആഗസ്‌ത് 31ന് സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചു. വൈകാരികമായ കുറിപ്പായിരുന്നു. രണ്ട് പതിറ്റാണ്ടിന്റെ യാത്രയിൽ ഒപ്പംനിന്നവർക്ക് നന്ദി അറിയിച്ചു. അർജന്റീന കുപ്പായത്തിൽ ഒരു ലോകകപ്പ്, രണ്ട് കോപ അമേരിക്ക, ഒരു ഫൈനലിസിമ ട്രോഫികൾ നേടിയാണ് മടക്കം.
https://www.facebook.com/Malayalivartha
























