"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!

വ്യത്യസ്ഥമായ അഭിനയചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടംനേടിയ അഭിനേതാക്കളാണ് ജയസൂര്യയും, വിനായകനും. അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റാൻസ്. പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഇരുവരുടേയും കോമ്പിനേഷൻ ഏറെ കൗതുകത്തോടെയാണ് പ്രക്ഷക സമൂഹം കാത്തിരിക്കുന്നത്.
നേരമ്പോക്കിൻ്റെ ബാനറിൽ ഇൻഷാദ് എം. ഹസ്സൻ, മിഥുൻ മാനുവൽ തോമസ്, പ്രദീപ് .സി . എസ്. എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. സുനിൽ സിംഗും സജിത് പി വൈയ്യു മാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് - ഫാന്റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ട്രയിലർ പുറത്തുവിട്ടു.
കൗതുകകരമായ നിരവധി മുഹൂർത്തങ്ങളിലൂടെ എത്തിയ ഈ ട്രയിലർ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്. ട്രയിലറിലെ ചില ഭാഗങ്ങൾ ഒന്നു ശ്രദ്ധിക്കാം.
"ആന്റണി യെക്കൂസ്സാ എന്നു കേൾക്കുമ്പോൾ ഇങ്ങനെ ഒന്നു വിറക്കണം" യെക്കൂസ്സാക്ക് ഇത് ഏറെ സന്തോഷമായതുപോലെ. "വാനൊക്കെ ഒക്കെയാണ് പക്ഷെ മുടിഞ്ഞ റിസ്‌ക്കാണ്...." പിടിക്കുമ്പം മിനിമം തല പോകണതെങ്കിലും പിടിക്കണ്ടെടാ..: " അതു പറഞ്ഞാൽ തീരൂല്ല. ചേട്ടൻ ഗൂഗിൾ ചെയ്തു നോക്ക് ..." *ഇവമ്മാരൊക്കെ ഗൂഗിളിലുമുണ്ടോ?" ട്രെയിലറിൽ കേൾക്കുന്ന ഡയലോഗുകളാണിതൊക്കെ.
ഇത്തരത്തിൽ ചിരിയും ചിന്തയും നൽകുന്ന രംഗങ്ങളും, സംഭാഷണങ്ങളു മായിട്ടാണ് ട്രയിലർ നിറഞ്ഞുനിൽക്കുന്നത്. ട്രയിലർ നൽകുന്ന ഈ സൂചനകളാൽ സമ്പന്നമായിരിക്കും ചിത്രമെന്നു വിശ്വസിക്കാം. സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്,പ്രശസ്ത റാപ് സിംഗർ ബബബിജീൻ, നിഹാൽ, മണികണ്ഠൻ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂർ, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. തിരക്കഥ - ജയിംസ് സെബാസ്റ്റ്യൻ, സംഗീതം - ഷാൻ റഹ്മാൻ, ഛായാഗ്രഹണം - വിഷ്ണുശർമ്മ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്,
പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട്, കലാസംവിധാനം - മഹേഷ് പിറവം, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ആക്ഷൻ ഫീനിക്സ് പ്രഭു, ഡിസൈൻ - യെല്ലോ ട്രൂത്ത്, സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ,പ്രൊഡക്ഷൻ മാനേജർ - നജീർ നസീം, പ്രൊഡക്ഷൻ എക്സിക്കുട്ടിവ് - രാജേഷ് സുന്ദരം, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഒക്ടോബർ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. പി ആർ - വാഴൂർജോസ്.
https://www.facebook.com/Malayalivartha
























