ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന

തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന. എന്നാല്‍ ഭാഗ്യശാലി അജ്ഞാതനായി തുടരുകയാണ്. വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. തളിപ്പറമ്പ് സ്വദേശിക്കായിരുന്നു ഇത്തവണത്തെ തിരുവോണം ബംപറില്‍ ഒന്നാം സമ്മാനം.
ടിഎല്‍ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബംപര്‍ അടിച്ചത്. മുന്‍വര്‍ഷങ്ങളില്‍ വലിയ തുകയ്ക്കുള്ള ബംപര്‍ ലോട്ടറി അടിച്ചവരെ തേടി ദൂരദേശങ്ങളില്‍നിന്നു പോലും പണം ആവശ്യപ്പെട്ട് ആളുകള്‍ എത്തിയിരുന്നു. ഇതാവാം ഒന്നാം സമ്മാനം അടിച്ച ഭാഗ്യശാലി അജ്ഞാതനായി തുടരാന്‍ കാരണമെന്ന് കരുതുന്നു. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമീഷനും കഴിഞ്ഞ് 16.47 കോടി രൂപയാണ് അക്കൗണ്ടിലെത്തുക. 10 ശതമാനമാണ് (3 കോടി) ഏജന്റ് കമീഷന്‍. ബാക്കി 27 കോടി രൂപയില്‍ ആദായനികുതിയും (30 ശതമാനം) സര്‍ചാര്‍ജും (25 ശതമാനം) ആരോഗ്യ, വിദ്യാഭ്യാസ സെസും (4 ശതമാനം) കുറവു വരും. ഇതെല്ലാം കൂടി ഏതാണ്ട് 10.53 കോടി രൂപയാകും.
അതേസമയം ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് പാലക്കാട് ജില്ലയിലായിരുന്നു. 20.95 ലക്ഷം ടിക്കറ്റുകള്‍. വില്‍പനയില്‍ തൃശൂര്‍ ജില്ല രണ്ടാമതും (10.62 ലക്ഷം), തിരുവനന്തപുരം (8.64 ലക്ഷം) മൂന്നാം സ്ഥാനത്തുമാണ്.
കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറച്ച് ടിക്കറ്റുകള്‍ വിറ്റത് 2.71 ലക്ഷം. 500 രൂപയുടെ ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ യഥാര്‍ഥ ടിക്കറ്റ് വില 357.14 രൂപയാണ്. 142.86 രൂപയാണ് ഒരു ടിക്കറ്റില്‍ നിന്നുള്ള ജി.എസ്.ടി. 450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റുപോയത്.
"
https://www.facebook.com/Malayalivartha

























