പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും

റിസർവ് ബാങ്കിന്റെ ഒക്ടോബറിലെ പണനയ പ്രഖ്യാപനം ഇന്ന് . തിങ്കളാഴ്ച തുടങ്ങിയ പണനയ സമിതി യോഗത്തിലെ തീരുമാനങ്ങൾ ഇന്ന് രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കുന്നതാണ്.
പണപ്പെരുപ്പം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കിൽ കാൽശതമാനം വരെ വർദ്ധന വരുത്താനുള്ള സാധ്യതയാണ് ഇത്തവണ സാമ്പത്തികവിദഗ്‌ധർ സൂചിപ്പിക്കുന്നത്.
കാർഷികോത്പന്നങ്ങൾക്ക് വില ഉയരാനുള്ള സാധ്യത വളരെ ശക്തമാണ്. അങ്ങനെ വന്നാൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായേക്കാം. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരൾച്ച ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുൻനിർത്തി ഈ സാമ്പത്തികവർഷം അരശതമാനം പലിശ വർധിപ്പിക്കാനുള്ള സാധ്യതകളാണ് കണക്കാക്കുന്നത്. ഇതോടൊപ്പം ഇന്ത്യയുടെ വളർച്ചാ അനുമാനത്തിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയേക്കാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha
























