Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

06 OCTOBER 2026 05:32 PM IST
മലയാളി വാര്‍ത്ത

ഫ്ലൈ ദുബായ് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ . വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ തയ്യാറെടുത്തെന്ന് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 150ഓളം ഇസ്രയേൽ പൗരന്മാരാണ് ഫ്ലൈ ദുബായ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അതിനിടെ തന്നെ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച് സ്മിത് സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.ആക്രമണത്തിനിടെ വിമാനം 14,​000 അടി താഴേക്ക് കുത്തനെ പതിച്ചിരുന്നു.. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതിന് പിന്നാലെ, 9/11 പോലുള്ള ആക്രമണസാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രോട്ടോക്കോൾ പ്രകാരം ഇസ്രായേൽ വ്യോമസേന കോക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചു.

എന്നാൽ പ്രതികരണം ലഭിച്ചില്ലെന്നാണ് ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്. . സാഹചര്യം വിലയിരുത്തുന്നതിനായി യുദ്ധവിമാനങ്ങളെ വിന്യസിക്കുകയും ഒരു കമാൻഡ് സെന്റർ സ്ഥാപിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ബെൽ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു നിശ്ചിത അകലത്തിനുള്ളിൽ ഫ്ലൈ ദുബായ് വിമാനം എത്തിയിരുന്നെങ്കിൽ സാഹചര്യം പരിശോധിക്കാൻ ഇസ്രയേൽ യുദ്ധവിമാനങ്ങളെ ജോർദാനിയൻ വ്യോമാതിർത്തിയിലേക്ക് അയക്കുമായിരുന്നു.കോക്പിറ്റ് പരിശോധിച്ചശേഷം സാഹചര്യം അറിയിക്കും. അപകടകാരിയാകുമെന്ന് കണ്ടാൽ വിമാനത്തെ വെടിവച്ചിടാൻ ഇസ്രയേലിന് കഴിയും.

 

അതിനുള്ള നിയമസാദ്ധ്യതങ്ങൾ രാജ്യത്തിലുണ്ട്. എന്നാൽ ആ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രി മാത്രമാണ്. ഇസ്രയേലിന്റെ പ്രധാനപ്പെട്ട കെട്ടിടങ്ങളിലേക്ക് വിമാനം ഇടിച്ചിറങ്ങി വലിയ അപകടം ഉണ്ടാകുന്നതിനെക്കാൾ നല്ലത് യാത്രാവിമാനം വെടിവച്ചിടുന്നതാണെന്ന് ഇസ്രയേൽ വൃത്തങ്ങൾ അഭിപ്രായപ്പെടുന്നു. വിമാനത്തിന്റെ അടിയന്തര ലാൻഡിങിനായി സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.വിമാനം ഇസ്രായേലിന് സമീപത്തേക്ക് കൂടുതൽ നീങ്ങിയിരുന്നെങ്കിൽ, സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ജോർഡന്റെ വ്യോമപരിധിയിലേക്ക് ഇസ്രായേൽ യുദ്ധവിമാനങ്ങൾ പ്രവേശിപ്പിക്കുമായിരുന്നു.

ആദ്യം കോക്പിറ്റിനോട് പരമാവധി അടുത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താനും തുടർന്ന് യാത്രക്കാരുടെ കാബിനിൽ പരിഭ്രാന്തിയോ മറ്റേതെങ്കിലും അസാധാരണ സാഹചര്യമോ ഉണ്ടോയെന്ന് പരിശോധിക്കാനുമായിരുന്നു പദ്ധതി.വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും കോക്പിറ്റിൽനിന്ന് യാതൊരു പ്രതികരണവും ലഭിക്കുന്നില്ലെന്നും സ്ഥിരീകരിച്ചിരുന്നെങ്കിൽ, വ്യോമസേനയുടെ റിപ്പോർട്ട് പ്രത്യേക സമിതി വഴി പ്രതിരോധ മന്ത്രിയിലേക്കും പ്രധാനമന്ത്രിയിലേക്കും കൈമാറുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (3 minutes ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (16 minutes ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (28 minutes ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (29 minutes ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (39 minutes ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (43 minutes ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (46 minutes ago)

ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം; ക്യാപ്റ്റന്‍ സ്മിത്തിന് സംഭവിച്ച പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (58 minutes ago)

സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...  (59 minutes ago)

ആനച്ചന്തത്തിനപ്പുറം അവർക്കിടയിലുണ്ടായിരുന്നത് ആത്മബന്ധം; ബ്രഹ്മദത്തന്റെ മരണത്തിൽ പല്ലാട്ട് തറവാട് വിങ്ങുമ്പോൾ കല്ലെറിയുന്നവർ കാണാതെ പോകുന്ന സത്യങ്ങൾ...!  (1 hour ago)

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (4 hours ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (4 hours ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (5 hours ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (5 hours ago)

Malayali Vartha Recommends