Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ

06 OCTOBER 2026 06:12 PM IST
മലയാളി വാര്‍ത്ത

സംവിധായകൻ നിർമൽ ബേബി വർഗീസും നടൻ ജെഫിൻ ജോസഫും വീണ്ടും ഒന്നിക്കുന്നു. ഇതിനോടകം മൂന്ന് ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ള ഇരുവരും നിരവധി പുതിയ പ്രോജക്ടുകൾക്കായി വീണ്ടും കൈകോർക്കുകയാണ്.

നിർമൽ-ജെഫിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ‘വഴിയെ’ (2022). മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമ, ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസിന്റെ ആദ്യ ഇന്ത്യൻ സിനിമ, തുടങ്ങി പ്രത്യേകതകളേറെയായിരുന്നു ഈ ഹൊറർ പരീക്ഷണ ചിത്രത്തിന്.

പിന്നീട് ടൈം-ലൂപ്പ് ഹൊറർ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ (2024) എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. മൂന്നാമതായി ഈ കൂട്ടുകെട്ട് ഒരുമിച്ചത്  മലയാളത്തിലായിരുന്നില്ല, പകരം കന്നഡ ചിത്രമായിരുന്നു. 2025 ൽ പുറത്തിറങ്ങിയ ‘അന്തിമ ക്ഷണഗളു’ എന്ന ചിത്രത്തിലൂടെ ഇരുവരും തങ്ങളുടെ കന്നഡ അരങ്ങേറ്റം ഗംഭീരമാക്കി.

പിന്നീട് സിനിമ വിതരണത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച നിർമൽ സംവിധാനത്തിൽ നിന്നും കുറച്ചു കാലം വിട്ടുനിന്നു. കാസാബ്ലാങ്കാ ഫിലിം ഫാക്ടറി എന്ന തന്റെ ചലച്ചിത്ര നിർമ്മാണ-വിതരണ കമ്പനിയിലൂടെ നിരവധി തമിഴ്, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങൾ വിതരണം ചെയ്തു. മറ്റ് സിനിമകളിലേയ്ക്ക് അവസരങ്ങൾ വന്നെങ്കിലും ചില തിരക്കുകളാൽ ജെഫിനും അഭിനയത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഷോബിൻ ഫ്രാൻസിസിന്റെ സംവിധാനത്തിൽ ഇക്കൊല്ലം പുറത്തിറങ്ങിയ ‘അമാലി’യിൽ ഒരു അഥിതി വേഷത്തിൽ ജെഫിൻ എത്തിയിരുന്നു. 

വ്യത്യസ്തമായ കഥപറച്ചിൽ രീതികൾക്കും പരീക്ഷണാത്മക സിനിമകൾക്കും ശ്രദ്ധേയമായ ഈ കൂട്ടുകെട്ടിന്റെ അടുത്ത സിനിമ തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ‘ഡിസീസ് എക്സ്: ദി സോംബി എക്സ്പെരിമെന്റ്’ എന്ന സോംബി ഹൊറർ ത്രില്ലർ ചിത്രമാണ്. ഓസ്‌ട്രേലിയൻ ഇതിഹാസ താരം റോജർ വാർഡും സിനിമയിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അടുത്തിടെ ജെഫിൻ ജോസഫിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് നിർമ്മൽ ബേബി വർഗീസ് കുറിച്ചത്, “A combo that’s just getting started! Nirmal Baby × Jeffin Joseph — More exciting projects coming soon. Stay tuned!” എന്നായിരുന്നു. നിർമ്മലിന്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റ് ഇരുവരുടെയും വരാനിരിക്കുന്ന പ്രോജക്ടുകളെക്കുറിച്ച് പ്രേക്ഷകരിൽ ആകാംക്ഷ ഉയർത്തിയിട്ടുണ്ട്.

ഇരുവരുടെയും ഐ എം ഡി ബി ഫിലിമോഗ്രഫി പ്രകാരം ഈ കൂട്ടുകെട്ടിൽ പത്തോളം സിനിമകളാണ് പ്രീ പ്രൊഡക്ഷൻ സ്റ്റേജിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. പ്രോജക്ടുകളുടെ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, തുടർച്ചയായി വളരുന്ന ഈ സഹകരണം സംവിധായകനും നടനും തമ്മിലുള്ള ദീർഘകാല കൂട്ടുകെട്ടിലേക്കാണ് വിരൽചൂണ്ടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends