ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്

നമ്മുടെ നാട്ടില്‍ പുരുഷന്മാരുടെ പ്രശ്‌നങ്ങളെക്കുറിച്ച് വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. കേരളത്തില്‍ പുരുഷന്മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ചിലര്‍ സംസാരിച്ചപ്പോള്‍ പലര്‍ക്കും തമാശായി തോന്നിയെങ്കിലും വ്യാജപ്രചാരണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ദീപക്കിന്റെ വിഷയം ചര്‍ച്ചയായതോടെ അതില്‍ അത്തരം കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രാധാന്യത്തോടെ ആണുങ്ങളുടെ പ്രശ്‌നങ്ങളെയും ചര്‍ച്ച ചെയ്യേണ്ടുന്നതാണെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. 'നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ'യുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം സ്ത്രീകളെക്കാള്‍ വളരെ കൂടുതലാണ്.
പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ ആരും കേള്‍ക്കാതെ പോകുകയോ, അല്ലെങ്കില്‍ പുച്ഛിച്ചു തള്ളുകയോ ചെയ്യുമ്പോള്‍ അവര്‍ക്ക് മനസ് തുറക്കാന്‍ വേദിയില്ലാതെയാകുന്നു. ഇതവരെ മാനസിക പ്രശ്‌നത്തിലേക്ക് തള്ളിവിടുകയും മരണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ടുന്നതാണ് സ്ത്രീകള്‍ക്ക് അനുകൂലമായ നിയമത്തെ തങ്ങളുടെ നേട്ടങ്ങള്‍ക്ക് ഉപയോ ഗിക്കുന്ന സ്ത്രീകളുടെ കാര്യവും.
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഒരു ചിത്രമുണ്ടായിരുന്നു. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ഒരു കെട്ടിടത്തിന്റെ 43ാം നിലയില്‍നിന്ന് ചാടിയ യുവാവിന്റെ ദൃശ്യമായിരുന്നു അത്. നോയിഡ സെക്ടര്‍ 94ലെ സൂപ്പര്‍ നോവ സൊസൈറ്റി കെട്ടിടത്തില്‍നിന്നാണ് മനേസര്‍ സ്വദേശി സംഭവ് ജെയ്ന്‍ (35) ചാടി ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ജീവനെടുത്തതും ഈ പറഞ്ഞ ചില സാഹചര്യങ്ങള്‍ തന്നെയായിരുന്നു. ദുരിതങ്ങളൊന്നഴിയാത്ത ജീവിതമായിരുന്നു ജെയിന് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്നത്. കുടുംബപ്രശ്‌നങ്ങള്‍, മാസം തികയാതെ ജനിച്ച കുഞ്ഞിന്റെ ചികിത്സയ്ക്കായി വന്ന വന്‍ ചെലവ്, കടബാധ്യത, ജീവനാംശം തുടങ്ങിയവയെല്ലാം ഇയാളുടെ ജീവിതത്തില്‍ വില്ലനായി മാറുകായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സൂപ്പര്‍ നോവ സൊസൈറ്റിയിലെ സ്‌പൈറ കെട്ടിടത്തില്‍ സംഭവ് എത്തിയത്. ഓണ്‍ലൈനായി ഒരു ദിവസത്തേക്കാണ് ഇയാള്‍ മുറി ബുക്ക് ചെയ്തിരുന്നത്. ശനിയാഴ്ച രാവിലെ 11 ഓടെ 43ാം നിലയുടെ ബാല്‍ക്കണിയിലെത്തിയ ഇയാള്‍ കൈവരിയില്‍ കയറി. സമീപത്തെ ഫ്‌ലാറ്റില്‍ എസി അറ്റകുറ്റപ്പണിക്കെത്തിയ ഏതാനും തൊഴിലാളികള്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവ് കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നു.
2024ലായിരുന്നു സംഭവ് ജയിനിന്റെ വിവാഹം. ഏഴാം മാസത്തില്‍ മാസം തികയാതെ ആണ്‍കുഞ്ഞ് ജനിച്ചു. തുടര്‍ന്ന് നീണ്ടനാളത്തെ ചികിത്സയ്ക്കായി 40 ലക്ഷത്തോളം രൂപ ചെലവായി. കൂടാതെ ഇനിയും ലക്ഷങ്ങളും വേണം. കുഞ്ഞ് ജനിച്ച് ഏതാനും മാസങ്ങള്‍ക്കുശേഷം സംഭവും ഭാര്യയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായി. തുടര്‍ന്ന് ഭാര്യ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ഇരുകൂട്ടരും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു. ആദ്യം ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും ഏകദേശം 15 ലക്ഷം രൂപയ്ക്കാണ് ഒടുവില്‍ ധാരണയായത്. ഇതില്‍ ഏകദേശം ഏഴുലക്ഷം രൂപയുടെ ആദ്യ ഗഡു ഭാര്യയ്ക്ക് നല്‍കിയിരുന്നു. ബാക്കി തുക നല്‍കാനുമുണ്ടായിരുന്നു. ഇതിനുപുറമെ മറ്റു കടബാധ്യതകളും 140 കിലോയോളം ഭാരമുള്ള സംഭവിന് അമിതഭാരം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും അലട്ടിയിരുന്നു.
https://www.facebook.com/Malayalivartha
























