ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 22,600ന് മുകളിലാണുള്ളത്. പ്രതീക്ഷ നല്‍കുന്ന ബാങ്കുകളുടെ ത്രൈമാസ കണക്കുകളാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണം. വായ്പ, നിക്ഷേപ വളര്‍ച്ചയില്‍ വര്‍ധന രേഖപ്പെടുത്തിയ ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്കുകളുടെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് ബാങ്കിങ് സെക്ടര്‍ നേട്ടം സ്വന്തമാക്കിയത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 100 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്. ട്രെന്റ്, കൊട്ടക് മഹീന്ദ്ര, ജിയോ ഫിനാന്‍ഷ്യല്‍, റിലയന്‍സ്, ആക്‌സിസ് ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്.
ടെക് മഹീന്ദ്ര, അപ്പോളോ ഹോസ്പിറ്റല്‍, മാക്‌സ് ഹെല്‍ത്ത്‌കെയര്‍, ഐടിസി, ടിസിഎസ് ഓഹരികള്‍ നഷ്ടം നേരിട്ടു. ഡോളറിനെതിരെ നാലുപൈസയുടെ നഷ്ടത്തോടെ 96.39ലാണ് രൂപയുടെ വ്യാപാരം ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha























